സ്വന്തം ലേഖകന്‍: ഹരിയാനയിലെ ഹസാറിന് സമീപം കൈമ്രി ഗ്രാമത്തില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെ മതഭ്രാന്തരുടെ ആക്രമണം. അക്രമികള്‍ ആരാധനാലയത്തിലെ കുരിശു തകര്‍ത്ത് പകരം ഹനുമാന്‍ പ്രതിമ സ്ഥാപിച്ചതായി പള്ളി വികാരി പൊലീസില്‍ പരാതി നല്‍കി.
അക്രമികള്‍ പള്ളിയിലുണ്ടായിരുന്ന എയര്‍ കൂളറും മറ്റു ചില വസ്തുക്കളും മോഷ്ടിച്ചുവെന്നും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി വികാരി പരാതിയില്‍ പറയുന്നു. ഒപ്പം ശ്രീ രാം എന്നെഴുതിയ കൊടി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. നിര്‍മ്മാണത്തിലിരിക്കുന്ന പള്ളിയാണ് മതഭ്രാന്തരുടെ അക്രമത്തിന് ഇരയായത്.
എന്നാല്‍ വികാരി സമീപ ഗ്രാമത്തിലെ ചിലരെ മതം മാറ്റാന്‍ ശ്രമിച്ചതിലുള്ള പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് ഗ്രാമവാസികള്‍ പറയുന്നു. വികാരിയുടെ പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന പതിനാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
വംശീയ വിദ്വേഷം പ്രേരിപ്പിക്കുക,? മതത്തെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ ആരാധനാലയം നശിപ്പിക്കുക, മോഷണം, വധ ഭീഷണി എന്നീ കുറ്റങ്ങള്‍ക്കാണ് കേസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല