1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2024

സ്വന്തം ലേഖകൻ: റഷ്യയിലെ ഏറ്റവും ദരിദ്രമായ മേഖലകളിൽ ഒന്നാണ് ഡാഗെസ്ഥാൻ. പ്രധാനമായും മുസ്ലീം വിഭാഗങ്ങളാണ് ഇവിടെയുള്ളത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ മേഖലയിലെ പുരാതന ജൂത സമൂഹത്തിൻ്റെ ആസ്ഥാനമായ ഡെർബെൻ്റിലെ ജൂതപ്പള്ളിയും ഏറ്റവും വലിയ നഗരവുമായ മഖച്കലയിലെ പോലീസ് പോസ്റ്റുമാണ് ആക്രമിക്കപ്പെട്ടത്.

ആക്രമണത്തിന്റെ ഫലമായി ജൂതപ്പള്ളിക്ക് തീ പിടിച്ചു. നിയമ ഏജൻസികൾ പറയുന്നതനുസരിച്ച് തോക്കുധാരികൾ “ഒരു അന്താരാഷ്ട്ര തീവ്രവാദ സംഘടന”യിലെ അംഗങ്ങളാണെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. അക്രമികളിൽ ചിലർ കാറിൽ രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണങ്ങൾക്ക് മുൻപും ഡാഗെസ്ഥാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1990 കളിലും രണ്ടായിരങ്ങളിലും വിഘടനവാദ അക്രമങ്ങൾ ഇവിടെ ശക്തമായിരുന്നു.

അതേസമയം, ഡെർബെൻ്റിലെ ജൂതപ്പള്ളി കത്തിച്ചതായും മഖാച്കലയിലെ രണ്ടാമത്തെ പള്ളിയിൽ വെടിയുതിർത്തതായും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മൂന്നുമാസം മുൻപാണ് റഷ്യയിൽ ഒരു സംഗീത പരിപാടിക്കിടെ തോക്കുധാരികൾ വെടിയുതിർക്കുകയും 133 പേർ കൊല്ലപ്പെടുകയും ചെയ്തത്. ഭീകരവാദ സംഘടനയായ ഐഎസ്ഐഎൽ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും യുക്രെയ്‌നായിരുന്നു അതിന് പിന്നിലെന്നാണ് റഷ്യ വാദിച്ചിരുന്നത്.

തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണങ്ങൾക്ക് മുൻപും ഡാഗെസ്ഥാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1990 കളിലും രണ്ടായിരങ്ങളിലും വിഘടനവാദ അക്രമങ്ങൾ ഇവിടെ ശക്തമായിരുന്നു. എന്നാൽ ഞായറാഴ്ചത്തെ ആക്രമണങ്ങളുടെ വ്യാപ്തി വളരെ വലുതാണ്. കറുത്ത ടീ-ഷർട്ട് ധരിച്ചെത്തിയ സംഘം പോലീസ് കാറുകൾക്ക് നേരെ വെടിയുതിർക്കുന നിരവധി വീഡിയോ ദൃശ്യങ്ങൾ റഷ്യൻ ടെലിഗ്രാം ചാനലുകളിൽ പ്രചരിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.