സ്വന്തം ലേഖകന്‍: ഇറാനുമായുള്ള ആണവക്കരാര്‍ റദ്ദാക്കരുത്, ട്രംപിന് സിഐഎ മുന്നറിയിപ്പ്. കരാര്‍ റദ്ദാക്കിയാല്‍ ഇറാനും മേഖലയിലെ മറ്റു രാജ്യങ്ങളും അണ്വായുധം സമ്പാദിക്കാന്‍ ശ്രമിക്കുമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സിഐഎ തലവന്‍ ജോണ്‍ ബ്രെന്നന്‍ മുന്നറിയിപ്പു നല്‍കി. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് സ്ഥാനമൊഴിയുന്ന ബ്രന്നന്‍ ഇറാന്‍ ആണവക്കരാര്‍ സംബന്ധിച്ച പരാമര്‍ശം നടത്തിയത്.
സിറിയന്‍ പ്രശ്‌നം പരിഹരിക്കുന്നതിനു റഷ്യയുമായി സഹകരിക്കുന്നതും കരുതലോടെ വേണമെന്നു ബ്രെന്നന്‍ അഭിപ്രായപ്പെട്ടു. റഷ്യക്കാര്‍ നല്‍കുന്ന ഉറപ്പുകളും വാഗ്ദാനങ്ങളും കണ്ണുമടച്ചു സ്വീകരിക്കാന്‍ ട്രംപ് ഭരണകൂടം തയാറാവരുതെന്ന് അദ്ദേഹം പറഞ്ഞു.
അധികാരമേറ്റയുടന്‍ ഇറാനുമായുള്ള ആണവകരാര്‍ റദ്ദാക്കുമെന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. അഭിമുഖത്തിനിടെ ഇത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ബ്രെന്നന്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കിയത്. കരാര്‍ റദ്ദാക്കരുതെന്നും സിഐഎ മേധാവി ട്രംപിനോട് ആവശ്യപ്പെട്ടു.
ഇതോടൊപ്പം, റഷ്യയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തോടും എതിര്‍നിലപാടാണ് ബ്രെന്നന്‍ സ്വീകരിച്ചത്. റഷ്യയുടെ വാഗ്ദാനങ്ങളില്‍ കരുതലോടെ വേണം തീരുമാനമെടുക്കാനെന്ന് ബ്രെന്നന്‍ ആവശ്യപ്പെട്ടു. തീവ്രവാദം, റഷ്യയുമായുള്ള സഹകരണം, ഇറാന്‍ ആണവ കരാര്‍ വിഷയങ്ങളില്‍ ഡൊണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം മുന്‍കരുതലും അച്ചടക്കവും പാലിച്ചേ തീരുമാനമെടുക്കാവൂ എന്നും ബ്രെന്നന്‍ നിര്‍ദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല