ഇംഗ്ലിഷ് പ്രിമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടം വീണ്ടും ആവേശത്തിലേക്ക്. വൂള്‍വര്‍ ഹാംപ്റ്റണെ മാഞ്ചെസ്റ്റര്‍ സിറ്റി ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് മറികടന്നതോടെയാണിത്. ഇതോടെ ഒന്നാം സ്ഥാനക്കാരായ മാഞ്ചെസ്റ്റര്‍ യുനൈറ്റഡുമായുള്ള പോയിന്‍റ് വ്യത്യാസം മൂന്നാക്കി കുറയ്ക്കാനും സിറ്റിക്ക് കഴിഞ്ഞു. നേരത്തേ എവര്‍ട്ടണോട് 4-4ന്‍റെ സമനില വഴങ്ങിയിരുന്നു യുനൈറ്റഡ്.
ലീഗില്‍ രണ്ട് റൗണ്ട് മത്സരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇപ്പോള്‍ യുനൈറ്റഡിന് 83 പോയിന്‍റും സിറ്റിക്ക് 80ഉം. യുനൈറ്റഡിനും സിറ്റിക്കും ഒരേ പോയിന്‍റായാല്‍ മികച്ച ഗോള്‍ഡിഫറന്‍സിന്‍റെ ആനുകൂല്യത്തില്‍ യുനൈറ്റഡിനെ മറികടന്ന്സിറ്റി കിരീടം നേടും. മേയ് 1 ന് നടക്കുന്ന മാഞ്ചെസ്റ്റര്‍ ഡെര്‍ബിയില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരും. സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദിലാണ് മത്സരം. ഇതിന്‍റെ ഫലം വരുന്നതോടെ കിരീടം ആര്‍ക്കെന്ന് ഏറെക്കുറെ ഉറപ്പാകുകയും ചെയ്യും.
എവര്‍ട്ടണോട് 4-2ന്‍റെ ലീഡ് നേടിയ ശേഷമാണ് യുനൈറ്റഡ് സമനില വഴങ്ങിയത്. യുനൈറ്റഡിന്‍റെ സമനിലയുടെ വാര്‍ത്ത അറിഞ്ഞ ശേഷം വൂള്‍വറിനെതിരേ ഇറങ്ങിയ സിറ്റി തുടക്കത്തില്‍ മുതലെ ആക്രമാണാത്മക ഫുട്ബോളാണ് പുറത്തെടുത്തത്.
അര്‍ജന്‍റൈന്‍ സ്ട്രൈക്കര്‍ സെര്‍ജിയൊ അഗ്വേറൊ 27ാം മിനിറ്റില്‍ സിറ്റിയെ മുന്നിലെത്തിച്ചു. മത്സരം അവസാനിക്കാന്‍ 16 മിനിറ്റ് ശേഷിക്കെ സമീര്‍ നസ്റി അവരുടെ വിജയമുറപ്പിച്ച ഗോളും നേടി. യുനൈറ്റഡുമൊത്തുള്ള കോച്ചിങ് കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട മാഞ്ചെസ്റ്റര്‍ ഡെര്‍ബിയാണ് കാത്തിരിക്കുന്നതെന്ന് അലക്സ് ഫെര്‍ഗൂസന്‍. മറ്റൊരു മത്സരത്തില്‍ വെസ്റ്റ്ബ്രോംവിച്ച് ആല്‍ബിയനെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് ലിവര്‍പൂള്‍ കീഴടങ്ങി. പോയിന്‍റ് ടേബിളില്‍ ഇപ്പോള്‍ എട്ടാം സ്ഥാനത്താണ് അവര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല