ബ്രിട്ടണിലെ വീടുവിലയുടെ കാര്യം രസമാണ്. എപ്പോഴാണ് കുതിക്കുകയെന്നും തളരുകയെന്നും പറയാനാവില്ല. ചിലയിടങ്ങളിലെ വീടുവില കുത്തനെ ഇടിഞ്ഞ വാര്‍ത്ത വരുന്ന സമയത്തായിരിക്കും മറ്റൊരു നഗരത്തിലെ വീടുവില കൂത്തനെ കൂടിയ വിവരം പുറത്തുവരുന്നത്. എന്തായാലും അത്തരത്തിലുള്ള ഒരുവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ബ്രിട്ടണിലെ പ്രധാന നഗരങ്ങളായ എഡിന്‍ബറോ , വെസ്റ്റ്മിന്‍സ്റ്റര്‍, ട്രൂറോ, ബ്രിസ്റ്റോള്‍ എന്നിവടങ്ങളിലെ വീടുവില കുത്തനെ കൂടിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയില്‍ ഈ നഗരങ്ങളിലെ വീടുവിലയില്‍ ആറ് മടങ്ങെങ്കിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബ്രിട്ടണിലെ വീടുവില വെച്ച് നോക്കുമ്പോള്‍ കാര്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ബ്രിട്ടണിലെ വീടുവിലയുടെ ശതമാനം 347 ആണെങ്കില്‍ ഈ നഗരങ്ങളിലേത് 382 ശതമാനമാണ്. 2007 ല്‍ ബ്രിട്ടണിലെ വീടുകള്‍ വന്‍തോതില്‍ വിലയിടഞ്ഞപ്പോള്‍ ഈ നഗരങ്ങളിലെ വിലയിടിവ് കുറവായിരുന്നു. ബ്രിട്ടണില്‍ ഇരുപത്തിനാല് ശതമാനം വിലയിടിവ് രേഖപ്പെടുത്തിയപ്പോള്‍ ഈ നഗരങ്ങളില്‍ അത് പതിനെട്ട് ശതമാനം മാത്രമായിരുന്നു.
ട്രൂറോയില്‍ 1986 ലെ വീടുവിലയുടെ ശരാശരി 37,237 പൗണ്ടായിരുന്നു. എന്നാല്‍ 2011ല്‍ ഇത് 242,100 പൗണ്ടായി ഉയര്‍ന്നു. ഏതാണ്ട് 200,000 പൗണ്ടിന്റെ കൂടുതലാണ് ട്രൂറോയില്‍ മാത്രം വീടുവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 550%ന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വെസ്റ്റ്മിന്‍സ്റ്ററില്‍ 522%ഉം എഡിന്‍ബറോയില്‍ 509%ഉം വര്‍ദ്ധനവാണ് വീടുവിലയില്‍ ഉണ്ടായിരിക്കുന്നത്. ബ്രിസ്റ്റോണിലെ വീടുകള്‍ക്ക് 500%ത്തിലധികം വര്‍ദ്ധവുണ്ടായിട്ടുണ്ട്. രാജ്ഞിയുടെ ഡയമന്‍ഡ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല