സ്വന്തം ലേഖകൻ: പൊതു വ്യോമയാന മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് സൗദി അറേബ്യ റോഡ് മാപ്പ് അവതരിപ്പിക്കുന്നു. വരാനിരിക്കുന്ന ഫ്യൂച്ചർ ഏവിയേഷൻ ഫോറത്തിൽ മാപ്പ് അവതരിപ്പിക്കും. വ്യോമയാന മേഖലയിലെ ജി.ഡി.പി വരുമാനം രണ്ടു ബില്യൺ ഡോളറായി ഉയർത്തുകയാണ് ലക്ഷ്യം. രാജ്യത്തേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം പത്ത് കോടിയിൽ നിന്നും പതിനഞ്ച് കോടിയായി ഉയർത്തുവാനും ഇത് വഴി ല്കഷ്യമിടുന്നുണ്ട്.
സൗദി അറേബിയൻ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതിനോടനുബന്ധിച്ച് ജനറൽ ഏവിയേഷൻ മേഖലയ്ക്കായി റോഡ്മാപ്പും പുറത്തിറക്കും. ഫ്യൂച്ചർ ഏവിയേഷൻ ഫോറത്തിലായിരിക്കും റോഡ്മാപ്പ് പുറത്തിറക്കുക.
2030 ഓടെ 2 ബില്യൺ ഡോളറെന്ന ലക്ഷ്യത്തിലെത്താനാണ് തീരുമാനം. ചാർട്ടർ, പ്രൈവറ്റ്, കോർപ്പറേറ്റ് ജെറ്റുകൾ എന്നിവ ഉൾപെട്ടതായിരിക്കും റോഡ് മാപ്പ്. ഇതോടൊപ്പം സൗദി ബിസിനസ് വിനോദ സഞ്ചാര മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്കും പിന്തുണ നൽകും, 2030 ഓടെ വിനോദ സഞ്ചാരികളുടെ എണ്ണം 100 ദശലക്ഷത്തിൽ നിന്ന് 150 ദശലക്ഷമായി ഉയർത്തുകയാണ് ലക്ഷ്യമെന്നും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല