സ്വന്തം ലേഖകൻ: 2022 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ നാല് റാങ്കുകൾ പെൺകുട്ടികൾക്കാണ്. ഇഷിത കിഷോർ ഒന്നാം റാങ്ക് സ്വന്തമാക്കി. ഗരിമ ലോഹിയക്കാണ് രണ്ടാം റാങ്ക്. മലയാളി വിദ്യാർത്ഥിനി ഗഹന നവ്യ ജെയിംസ് ആറാം റാങ്ക് സ്വന്തമാക്കി. കോട്ടയം പാല സ്വദേശിനിയാണ്. മലയാളിയായ ആര്യ വിഎം 36ആം റാങ്കും അനൂപ് ദാസ് 38ആം റാങ്കും സ്വന്തമാക്കി. ആദ്യ 50 റാങ്കുകളിൽ 3 മലയാളികളാണ് ഉൾപ്പെട്ടിരിക്കുന്നത്.
ആര്യ വി.എം (36-ാം റാങ്ക്), എസ്. ഗൗതം രാജ് (63), എന്നിവരാണ് ആദ്യ നൂറില്‍ ഇടംനേടിയ മറ്റു മലയാളികള്‍. ആദ്യ പത്തു റാങ്കുകളില്‍ ഏഴും പെണ്‍കുട്ടികളാണ് സ്വന്തമാക്കിയത്.
പാലാ മുത്തോലി സ്വദേശിയാണ് ഗഹന നവ്യാ ജയിംസ്. പാലാ സെന്റ്.തോമസ് കോളേജ് അധ്യാപകന് ജയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോർജിന്റെയും മകളാണ്. പാലാ അല്‍ഫോണ്‍സാ കോളേജിലും സെന്റ് തോമസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. ജപ്പാൻ അംബാസഡർ സിബി ജോർജിന്റെ അനന്തരവളുമാണ്. ഇപ്പോൾ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ പി എച്ച്.ഡി വിദ്യാർഥിനിയാണ്.
തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് ആര്യ വി.എം. ആര്യയുടെ രണ്ടാമത്തെ ശ്രമത്തിലാണ് നേട്ടം കരസ്ഥമാക്കിയത്. നിലവില്‍ ഗസ്റ്റ് അധ്യാപികയായി ജോലിനോക്കുകയാണ് ആര്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല