മെക്സിക്കോയിലെ ഒരു ഗര്‍ഭിണിയുടെ ഉദരത്തില്‍ ഒമ്പത് കുഞ്ഞുങ്ങളുണ്ടെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനമായ കോഹ്വില സ്വദേശിനി കാര്‍ല വനേസ പേരേസയാണ് തന്റെ വയറ്റില്‍ ഒമ്പത് കുഞ്ഞുങ്ങളുണ്ടെന്ന് ഒരു ചാനലിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ ഈ സ്ത്രീ പറഞ്ഞത് കല്ലുവച്ച നുണയാണെന്നും ഇവര്‍ ഗര്‍ഭിണിയല്ലെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഒരേ സമയം ഒന്‍പതു കുട്ടികളെ ഗര്‍ഭം ധരിച്ചു എന്ന അവകാശവാദവുമായി വന്ന സ്ത്രീ വാര്ത്താതട്ടിപ്പ് നടത്തുകയാണ് എന്ന് ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ദ്ധര്‍ അറിയിച്ചു. കാര്‍ല പെരെസ് എന്ന സ്ത്രീയാണ് തന്റെ വയറ്റില്‍ ഒന്‍പതു കുട്ടികള്‍ വളരുന്നുണ്ടെന്നു വ്യക്തമാക്കിയത്. പക്ഷെ അധികൃതര്‍ അറിയിക്കുന്നത് പെരെസ് ഒന്‍പതു പോയിട്ട് ഒരു കുട്ടിയെ പോലും വയറ്റില്‍ ചുമക്കുന്നില്ല എന്നാണു. മുപ്പത്തിരണ്ടുകാരിയായ പെരെസ് ഇതിനു മുന്‍പും മൂന്നു കുട്ടികളെ ഗര്‍ഭം ധരിച്ചെന്ന രീതിയില്‍ വ്യാജവാര്‍ത്ത പുറത്തു വിട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമായിരുന്നു ആ വ്യാജ വാര്‍ത്ത. മെയ് 20നു തനിക്ക് സിസേറിയന് എന്നായിരുന്നു അന്ന് ഇവര്‍ നല്കിയ വിവരം. വടക്കന്‍ മെക്സിക്കന്‍ സംസ്ഥാനമായ കൊയഹുലയിലെ ഹെല്‍ത്ത് സെക്രെട്ടറിയാണ് ഒടുവില്‍ ഈ സ്ത്രീ ഗര്‍ഭിണിയല്ല എന്ന വിവരം പുറത്തു വിട്ടത്. ഒന്‍പതു കുട്ടികളെ ഗര്‍ഭം ധരിച്ചു എന്നറിഞ്ഞു ചികിത്സാ ചിലവ് വഹിക്കുന്നതിനായി നഗരത്തിലെ മേയര്‍ തയ്യാറായിരുന്നു. ഈ വാര്‍ത്ത വന്‍ പ്രാധാന്യത്തോടെ അന്ന് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. തനിക്ക് ദൈവത്തിന്റെ അനുഗ്രഹം ലഭിച്ചതായിട്ടാണ് പെരെസ് മറ്റുള്ളവരെ അറിയിച്ചത്.
വളരെ വിശ്വസനീയമായ രീതിയില്‍ കഥ മേനയുവാന് ഈ സ്ത്രീക്ക് സാധിച്ചു. കുട്ടികളുടെ ആരോഗ്യത്തെ പറ്റി വ്യാകുലപ്പെടുന്ന ഒരമ്മയെപ്പോലെ പലപ്പോഴും ഇവര്‍ മറ്റുള്ളവരോട് സംസാരിച്ചിരുന്നു. ഒന്‍പതു കുട്ടികളുടെ ഭാവിയെ ഓര്‍ത്തു തനിക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കയാണ് എന്ന് വരെ ഇവര്‍ പറയുകയുണ്ടായി. ഇതിനു മുന്‍പ് 1971ല്‍ സിഡ്നിയില്‍ ആണ് ഒന്‍പതു കുട്ടികള്‍ ജനിച്ചത്.
പിന്നീട് 1999ല്‍ മലേഷ്യയില്‍ അഞ്ചു ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഒരേ ഉദരത്തില്‍ നിന്നും ജനം കൊള്ളുകയുണ്ടായി. ഈ രണ്ടു പ്രസവത്തിലെയും കുട്ടികള്‍ അധിക നേരം ജീവനോടെ ഇരുന്നില്ല. 2009 ജനുവരി 26നു കാലിഫോര്‍ണിയയില്‍ എട്ടു കുട്ടികള്‍ക്ക് ഒരേ സമയം ജന്മം നല്‍കിയിരുന്നു. ഐ.വി.എഫ്. ശസ്ത്രക്രിയയിലൂടെ ആയിരുന്നു ഇവരെ പുറത്തെടുത്തത്. ഇവരാണ് ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ റെക്കോര്‍ഡിന് ഉടമയായ ഒരേ സമയം ജനിച്ച സഹോദരീസഹോദരന്മാര്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല