ബ്രിട്ടണിലെ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഓരോ സമരത്തിലും പ്രതിഷേധത്തിനും മുഴങ്ങിക്കേള്‍ക്കുന്ന വാക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അതെല്ലാം തിരിച്ചറിയുന്ന ഒരു നേതാവാണ്. അത് ബ്രിട്ടണിലെ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററാണ്, നിക് ക്ലെഗ്. എന്തായാലും നിക് ക്ലെഗിന്റെ പുതിയ തീരുമാനപ്രകാരം ബ്രിട്ടണിലെ മുഴുവന്‍ യുവാക്കള്‍ക്കും ഉടന്‍ ജോലി ലഭിക്കും. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന പറഞ്ഞ നിക് ക്ലെഗ് ഉടന്‍തന്നെ അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങളും ഉണ്ടാക്കുമെന്ന് വ്യക്തമാക്കി.
ഇതിനായി ഏതാണ്ട് ഒരു ബില്യണ്‍ പൗണ്ടാണ് സര്‍ക്കാര്‍ ഉടന്‍തന്നെ ചിലവാക്കാന്‍ പോകുന്നത്. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 410,000 യുവാക്കള്‍ക്കെങ്കിലും ജോലി ലഭിക്കുമെന്നാണ് നിക് ക്ലെഗ് വ്യക്തമാക്കിയിരിക്കുന്നത്. തൊഴിലില്ലായ്മ രൂക്ഷമായ ബ്രിട്ടണില്‍ ഇപ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണവും വല്ലാതെ കൂടിയിരിക്കുകയാണ്. ഇതെല്ലാം പരിഹരിക്കുന്നതിനായി വേഗത്തിലുള്ള തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. എന്തായാലും ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററുടെ പ്രഖ്യാപനം ബ്രിട്ടണിലെ നിരാശരായ യുവാക്കളില്‍ പ്രതീക്ഷ പകരുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
കഴിഞ്ഞ വര്‍ഷത്തെ വെച്ച് നോക്കുമ്പോള്‍ ജോലിയില്ലാത്ത ഇരുപത്തിയഞ്ച് വയസില്‍ താഴെയുള്ളവരുടെ എണ്ണം വല്ലാതെ കൂടിയിട്ടുണ്ട്. ഇരട്ടിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പതിനെട്ടിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുള്ള തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം 53,000ല്‍നിന്ന് 107,000 ആയി ഉയര്‍ന്നിട്ടുണ്ട്. 102% വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല