ഒരു അഭിനേതാവിന്‍റെ അപ്പിയറന്‍സിനെ ഒന്നാകെ മാറ്റിക്കളയാന്‍ പോന്ന പ്രാധാന്യമുണ്ട് വിഗ്ഗിന്. ഇന്ത്യന്‍ സിനിമയില്‍ പല പ്രധാന താരങ്ങള്‍ക്കും പേഴ്സണല്‍ വിഗ് ഡിസൈനേഴ്സ് ഉണ്ട്. ഇപ്പോള്‍ ആഗോള സിനിമയിലെ വിശേഷപ്പെട്ട ഒരു വിഗ് ലേലത്തിനെത്തുന്നു. തലമുറകളെ ഹരം കൊള്ളിച്ച വിഗ്. എലിസബത്ത് ടെയ്ലര്‍ എന്ന വിശ്വസുന്ദരി ക്ലിയോപാട്ര എന്ന വിഖ്യാത ഈജിപ്ഷ്യന്‍ റാണിയാകാന്‍ അണിഞ്ഞ വിഗ്ഗാണ് ലേലത്തിനു വരുന്നത്.
പ്രതീക്ഷിക്കുന്ന വില എട്ടു ലക്ഷത്തി അമ്പതിനായിരം രൂപ. എലിസബത്ത് ടെയ്ലര്‍ എന്ന പേരു കണ്ടാല്‍ ഇന്നും ഹരം കൊള്ളുന്ന ആരാധകരുള്ള കാലമാണ്. ലേലം വിളി തുടങ്ങുമ്പോള്‍ തുക എത്രയോ അധികമാകാനാണ് സാധ്യത.
1963ലാണ് ക്ലിയോപാട്ര എന്ന സിനിമ ചരിത്രം കുറിച്ച് അഭ്രപാളികളില്‍ എത്തിയത്. നൈല്‍ നദിയുടെ സുന്ദരി എന്നറിയപ്പെട്ടിരുന്ന ക്ലിയോപാട്രയുടെ ജീവിതം സിനിമയായപ്പോള്‍ അന്നോളം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും ചെലവേറിയത് എന്നൊരു റെക്കോഡുകൂടിയുണ്ടായിരുന്നു. ബ്രിട്ടിഷുകാരനാ യ സ്റ്റാന്‍ലി ഹാള്‍ ഡിസൈന്‍ ചെയ്ത വിഗ്ഗാണ് ക്ലിയോപാട്ര അണിഞ്ഞിരുന്നത്.
സിനിമയുടെ വര്‍ക്ക് കഴിഞ്ഞപ്പോള്‍ സ്റ്റാന്‍ലി ഇത് മറ്റൊരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനു നല്‍കി. അയാള്‍ ഇത് മുപ്പതു വര്‍ഷത്തോളം സൂക്ഷിച്ചു. ദി മോസ്റ്റ് ഫേമസ് വിഗ് ഒഫ് മൂവി ഹിസ്റ്ററി എന്നു വിശേഷിപ്പിക്കുന്ന വിഗ്ഗ് ലേലപ്പുരയില്‍ എത്തിക്കുന്നത് ഡാളസിലെ ഹെരിറ്റേജ് ഓക്ഷന്‍സ്. ക്ലിയോപാട്ര എന്ന ചിത്രം എലിസബത്തിന്‍റെ ജീവിതത്തിലും സ്വാധീനം ചെലുത്തി. നായകനായിരുന്ന റിച്ചാര്‍ഡ് ബര്‍ട്ടനെ 1964ല്‍ എലിസബത്ത് വിവാഹം കഴിച്ചു. 1974ല്‍ ഡിവോഴ്സായി. പിന്നെ വീണ്ടും വിവാഹിതരായി. 1976ല്‍ വീണ്ടും ഡിവോഴ്സ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല