1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2022

സ്വന്തം ലേഖകൻ: അമർനാഥിലെ മേഘവിസ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. 40 ലധികം പേരെ കാണാതായതായാണ് വിവരം. 15,000 ലധികം പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഗുഹാക്ഷേത്രത്തിന് സമീപം മണിക്കൂറുകളായി ശക്തമായ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് ചില തടസ്സങ്ങൾ നേരിടുന്നുണ്ട്. മഴ ശക്തമായതിനാൽ രക്ഷാപ്രവർത്തനത്തിനായി ഹെലിക്കോപ്ടർ ഉപയോഗിക്കുന്നതിന് തടസ്സം നേരിടുകയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തെ തുടർന്ന് തീർത്ഥാടനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ഇന്നലെ ഗുഹാ ക്ഷേത്രത്തിന് സമീപം കുടുങ്ങിയ തീർത്ഥാടകരിൽ ഭൂരിഭാഗം ആൾക്കാരെയും അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പായി പ്രവർത്തിക്കുന്ന പഞ്ചതർണിയിലേക്ക് മാറ്റി. പരിക്കേറ്റ ഇരുപത്തിയൊന്ന് തീർത്ഥാടകരെ ഇന്ന് രാവിലെ വിമാനമാർഗം ബാൽത്താലിൽ എത്തിച്ചു.

സ്ഥിതിഗതികൾ വിലയിരുത്താൻ ചിനാർ കോർപ്സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ എഡിഎസ് ഔജ്ല മേഘസ്ഫോടന ബാധിത പ്രദേശങ്ങളിൽ എത്തിയിട്ടുണ്ട്കശ്മീർ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ആയ വിജയ് കുമാർ, ഡിവിഷൻ കമ്മീഷണർ എന്നിവുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

ഇന്നലെ വൈകിട്ട് 5.30 നാണ് അമർനാഥ് ഗുഹയിൽ നിന്ന് 9.2 കിലോമീറ്റർ മാത്രം അകലെ ബാൽതാലിലുള്ള ബേസ് ക്യാമ്പിൽ അവിചാരിതമായി മഴയുണ്ടായത്. വളരെ പെട്ടന്ന് തീർത്ഥാടകർക്ക് മുന്നറിയിപ്പ് നൽകാൻ സൈന്യത്തിനായതിനാൽ വൻ ദുരന്തം ഒഴിവായെന്നാണ് സിആർപിഎഫ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.