സിജോ മാത്യു,സെലസ്റ്റിന്‍ തോപ്പിലാന്‍
ഐല്സബറി: Club M-ന്റെ നേതൃത്വത്തില്‍ ഐല്‍സ്ബറിയില്‍ അതിഗംഭീരമായ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങല് നടത്തപ്പെടുകയുണ്ടായി. ഡിസംബര്‍ 30-ാം തീയതി വൈകുന്നേരം 6 മണി മുതല്‍ 11മണി വരെ നടത്തപ്പെട്ട ആഘോഷങ്ങള്‍ കുട്ടികളേയും മുതിര്‍ന്നവരേയും ഒരു പോലെ ആനന്ദിപ്പിക്കുന്നതായിരുന്നു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ Aison Abraham-ന്റെ സ്വാഗത പ്രസംഗത്തോടെ കാര്യപരിപാടികള്‍ ആരംഭിക്കുകയുണ്ടായി. ശ്രീ.റെനി ജോണ്‍ മാത്യൂസ് നല്കിയ ക്രിസ്മസ് സന്ദേശവും കുട്ടികളുടെ ടാബ്ലോയും സദസ്സില്‍ ക്രിസ്മസിന്റെ പ്രതീതി ഉളവാക്കി.
കുട്ടികളുടേയും മുതിര്‍ന്നവരുടേയും മത്സരങ്ങളും വിവിധയിനം കലാപരിപാടികളും തദവസരത്തില്‍ നടക്കുകയുണ്ടായി. Club M-ന്റെ അംഗങ്ങള്‍ നടത്തിയ ഫാഷന്‍ ഷോ കാണികള്‍ക്ക് ഒരു വേറിട്ട അനുഭവമായി. Club M-ന്റെ 2012-ലെ കലണ്ടര്‍ രക്ഷാധികാരി ശ്രീ.ലൂക്കോസ് ജോസഫ്, ശ്രീമതി. ഉഷാ മാത്യുവിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.ക്രിസ്തുമസ്സിനോടനുബന്ധിച്ച് Club M സ്വരൂപിച്ച 25,750/- രൂപയുടെ സഹായനിധി പാലായ്ക്കടുത്തുള്ള കൊഴുവനാല്‍ സെന്റ്. മേരീസ് അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് കൈമാറിയതിന്റെ വിശദവിവരങ്ങള്‍ രക്ഷാധികാരി അവതരിപ്പിച്ചു.
Club M-നെ പ്രതിനിധീകരിച്ച് മിസ്റ്റര്‍ ടിറ്റോ സെബാസ്റ്റിയനും മിസ്.നിറ്റി എന്‍ ജോണിയും ഡിസംബര്‍ 24ന് അഗതി മന്ദിരത്തില്‍ സഹായനിധി കൈമാറുകയുണ്ടായി. ഈ സഹയാനിധി സ്വരൂപിക്കുന്നതിനുവേണ്ടി ക്ലബ് എം അംഗങ്ങള്‍ വീടുകളില്‍ വിവിധയിനം ക്രിസ്മസ് വിഭവങ്ങള്‍ തയ്യാറാക്കിക്കൊണ്ടുവരികയുണ്ടായി. ഈ എളിയ പ്രവൃത്തി യു.കെയിലെ മറ്റു സംഘടനകള്‍ ഒരു മാതൃകയാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.മിസ് ദീപ്തി ജോസിന്റെ നന്ദി പ്രകാശനത്തോടെ ക്ലബ് എമ്മിന്റെ 2011ലെ ക്രിസ്മസ് ന്യൂ ഇയര്‍ പരിപാടികള്‍ക്കു വിരാമമിട്ടു.
For more photos, click here
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല