സിജോ മാത്യു
ഐല്‍സ്ബറി : ക്ലബ് എം ന്റെ ആദ്യത്തെ ഓണാഘോഷ പരിപാടികള്‍ ഐല്‍സ്ബറി മലയാളികള്‍ക്ക് അവിസ്മരണീയമായി. ക്ലബ് രക്ഷാധികാരി ശ്രീ. ലൂക്കോസ് ജോസഫിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ഓണാഘോഷ പരിപാടികള്‍ ശ്രീ. ലോനപ്പനും ശ്രീമതി. മേരിയും ചേര്‍ന്ന് നിലവിളക്ക് തെളിച്ചു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധയിനം കലാ-കായിക മത്സരങ്ങള്‍ ആസ്വാദന നിലവാരമുള്ളവയായിരുന്നു. ആന്‍ മരിയ ജോസ്, എന്‍സ ജോമോന്‍, മെറിന്‍ ലൂക്കോസ്, ഷെറിന്‍ ലൂക്കോസ് തുടങ്ങിയവര്‍ അവതരിപ്പിച്ച വിവിധ തരത്തിലുള്ള നൃത്ത-നൃത്യങ്ങള്‍ സദസിനെ ആനന്ദം കൊള്ളിച്ചു.
മിഠായി പെറുക്കല്‍, പുഞ്ചിരി മത്സരം, കസേരക്കളി, തിരി കത്തിക്കല്‍, പേപ്പര്‍ ഡാന്‍സ്, മമ്മി റിട്ടേണ്‍സ് തുടങ്ങിയ വിവിധയിനം മത്സരങ്ങള്‍ സദസിന് കൌതുകം ഉണര്ത്തുന്നവയായിരുന്നു. ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചീട്ടുകളി മത്സരത്തില്‍ ശ്രീ. ലൂക്കോസ് ജോസഫ്, ശ്രീ. സെലസ്ട്ട്യന്‍ തോപ്പിലാന്‍ എന്നിവര്‍ വിജയികളായി. ശ്രീ ഐസന്‍ എബ്രഹാം തയ്യാറാക്കിയ പൂക്കളം കേരളതനിമ ഉണര്ത്തുന്നതായിരുന്നു. വിഭവ സമൃദമായ ഓണസദ്യ എല്ലാവരും ആസ്വദിച്ചു. തുടര്‍ന്നു ക്ലബ് എമ്മിന്റെ റിപ്പോര്‍ട്ട് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനുപമ പോള്‍ അവതരിപ്പിക്കുകയുണ്ടായി. സമ്മാനദാന വിതരണ തോടും ദേശിയ ഗാനാലാപനത്തോടും കൂടി പരിപാടികള്‍ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല