നെയ്മര്‍- മെസി പോരാട്ടത്തില്‍ വിജയം മെസിക്കൊപ്പം. ലോകത്തെ ഏറ്റവും മികച്ച ക്ളബ് തങ്ങളാണെന്ന് ഉറക്കെപ്രഖ്യാപിച്ചുകൊണ്ടാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ കിരീടം ചൂടിയത്. ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് ബാഴ്സ നെയ്മര്‍ നയിച്ച ബ്രസീലിയന്‍ ക്ളബ് സാന്തോസിനെ പരാജയപ്പെടുത്തിയത്. സൂപ്പര്‍താരം മെസി ഇരട്ടഗോള്‍ നേട്ടത്തോടെ മത്സരത്തിലെ താരമായി. 17, 82 മിനിറ്റുകളിലാണ് മെസിയുടെ ഗോളുകള്‍ പിറന്നത്. 24-ാം മിനിറ്റില്‍ സാവിയും 45-ാം മിനിറ്റില്‍ സെസ് ഫാബ്രിഗസുമാണ് ബാഴ്സയുടെ മറ്റുഗോള്‍ വേട്ടക്കാര്‍. ഇതുരണ്ടാം തവണയാണ് ബാഴ്സ ലോക ക്ളബ് കിരീടം നേടുന്നത്. 2009ലും ക്ളബ് ലോകകപ്പ് ബാഴ്സലോണയ്ക്കായിരുന്നു.
മത്സരത്തിന്റെ തുടക്കംമുതല്‍ ആക്രമിച്ചു കളിച്ച ബാഴ്സയുടെ പരിചയസമ്പന്നതയ്ക്കുമുന്നില് സാന്തോസിന്റെ യുവനിര തകര്‍ന്നടിയുകയായിരുന്നു. 17-ാം മിനിറ്റില്‍ത്തന്നെ മെസിയിലൂടെ ബാഴ്സ മുന്നിലെത്തി. സാവിയുടെ പാസില്‍നിന്നാണ് മെസി ഗോള്‍ നേടിയത്. ഗോള്‍ വീണശേഷവും ആക്രമണം തുടര്‍ന്ന ബാഴ്സ രണ്ടാം ഗോളും ക്ഷണവേഗത്തില്‍ കണ്െടത്തി. 24-ാം മിനിറ്റില്‍ സെസ് ഫാബ്രിഗസിന്റെ പാസില്‍നിന്നാണ് ഗോള്‍ പിറന്നത്.
സാന്തോസ് ഗോളി റാഫേലിനു നോക്കിനില്ക്കാനെ സാധിച്ചുള്ളൂ. മുന്നേറ്റത്തിനു പ്രാധാന്യം നല്കി 2-5-3 ശൈലിയിലായിരുന്നു സാന്തോസ് മത്സരം തുടങ്ങിയത്. എന്നാല്‍, രണ്ടുഗോള്‍ പ്രതിരോധപ്പിഴവുകൊണ്ടു വീണതോടെ സാന്തോസ് പരിശീലകന് റാമലോ 4-4-2 എന്ന ശൈലിയിലേക്കു തിരികെയെത്തി.
എന്നാലും ബാഴ്സയുടെ മുന്നേറ്റത്തെ തടയാന്‍ അവര്‍ക്കായില്ല. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ സൂപ്പര്‍താരം സെസ് ഫാബ്രിഗസ് ബാഴ്സയുടെ മൂന്നാം ഗോള്‍ നേടി. മെസിയും ആല്‍വ്സും ചേര്‍ന്നുള്ള മുന്നേറ്റത്തിനൊടുവില്‍ ആല്‍വ്സ് നല്കിയ പാസ് ഫാബ്രിഗസ് ഗോളാക്കി മാറ്റി.
നെയ്മറുടെ കാലിലേക്ക് പന്തെത്തുന്നുപോലുമില്ലായിരുന്നു. അതിനുമുമ്പേ ബാഴ്സ പ്രതിരോധം മുന്നേറ്റങ്ങളെ തടഞ്ഞു. രണ്ടാം പകുതിയില്‍ ബാഴ്സ പ്രതിരോധത്തിലേക്കു വലിഞ്ഞപ്പോള്‍ സാന്തോസിന്റെ ചില മുന്നേറ്റങ്ങളുണ്ടായി. 57-ാം മിനിറ്റില്‍ നെയ്മര്‍ക്കു ലഭിച്ച ഉഗ്രന്‍ അവസരം അദ്ദേഹം പാഴാക്കി. ഗാണ്‍സോ നല്കിയ പാസില്‍ മികച്ച ഷോട്ട് പായിക്കാന്‍ നെയ്മര്ക്കാകാതെവന്നു.
82-ാം മിനിറ്റില്‍ മത്സരത്തിലെ രണ്ടാം ഗോള്‍ നേടിക്കൊ ണ്ട് താന്‍ തന്നെയാണ് രാജാ വെന്ന് ഒരിക്ക ല്‍ക്കൂടി തെളിയിച്ചു. ആല്‍വി സിന്റെ പാസി ല്നിന്നാ ണ് മെസി യുടെ ഗോള്‍ നേട്ടം. നാലുഗോള്‍ വീണ ശേഷം കാര്യ മായ മുന്നേ റ്റങ്ങള്‍ ക്കൊ ന്നും മുതിരാതെ കൂടുതല്‍ ക്ഷീണ മുണ്ടാക്കാതെ സാ ന്തോസ് പരാജയഭാര ത്തോടെ കളി പൂര്‍ത്തി യാക്കി. എങ്കിലും ലോക ത്തെ ഏറ്റവും മികച്ച ക്ളബിനെ ചിലപ്പോഴെങ്കിലും വിറപ്പിക്കാനായി എന്നതില്‍ സാന്തോസിന് അഭിമാനി ക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല