കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെവാര്‍ഷിക ജനറല്‍ ബോഡി വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ക്യൂന്‍ എഡിത് ഹാളില്‍ വെച്ചു നടക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലം കേംബ്രിഡ്ജ് മലയാളികള്‍ക്കായി പലതും ചെയ്യാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് പ്രസിഡന്റ് പ്രിന്‍സ് ജേക്കബിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ എക്സിക്യൂട്ടീവ് കമ്മറ്റി ഈ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങിനെ അഭിമുഖീകരിക്കുന്നത്.
യു. കെയിലെ പല അസോസിയേഷനും സ്ഥിരമായി നടത്തി വരാറുള്ള ഓണം, ക്രിസ്തുമസ്, ഈസ്റ്റര്‍, വിഷു ആഘോഷങ്ങളോടൊപ്പം വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷന് സാധിച്ചു.
1. കുട്ടികളുടെ കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഡാന്‍സ്, മ്യൂസിക് ക്ലാസുകള്‍ ആരംഭിച്ചു.
2. കാം കേരള ക്രിക്കറ്റ് ക്ലബ്ബുമായി സഹകരിച്ചുകൊണ്ടു 12 വയസിനു താഴെയുള്ള ആണ് ആണ്‍കുട്ടികള്‍ക്കായി ക്രിക്കറ്റ് കോച്ചിങ്ങ് ക്ലാസുകള്‍ ആരംഭിച്ചു.
3. ഓള് കേംബ്രിഡ്ജ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.
4. ബാസില്ട്ടനില് നടത്തിയ ഈസ്റ്റ് ആംഗ്ലിയ കലാമേളയില്‍ 139 പോയിന്റോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
5. സി.എം.എ അംഗങ്ങള്‍ക്കായി ഡ്രെയ്റ്റര് മാനര്‍ തീം പാര്‍ക്കിലേക്ക് ഏകദിന വിനോദ യാത്ര നടത്തി.
6. കേംബ്രിഡ്ജ് സിറ്റി കൌണ്‍സില്‍ നടത്തിയ വേള്‍ഡ് പീസ് ഡേ, ബ്ലാക് ഹിസ്റ്ററി മന്ത് എന്നീ പരിപാടികളില്‍ സി.എം.എയെ പ്രദീനിധീകരിച്ചു പരിപാടികള്‍ അവതരിപ്പിച്ചു.
7. സൌത്ത് എന്റ് ഓണ്‍ സിയില്‍ നടത്തിയ യുക്മ നാഷ്ണല്‍ കലാമേളയില്‍ ഈസ്റ്റ് ആംഗ്ലിയയെ പ്രതിനിധീകരിച്ചു സി.എം.എ അംഗങ്ങള്‍ സമ്മാനം നേടി.
8. സി.കെ.സി.എ സംഘടിപ്പിച്ച ഈസ്റ്റ് ആംഗ്ലിയന്‍ ടാലന്റ് മല്‍സരത്തില്‍ സി. എം. എ അംഗങ്ങള്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തു.
9. യുക്മയുടെ ഈസ്റ്റ് ആംഗ്ലിയന്‍ സ്പോര്‍ട്സ് മീറ്റ് കേംബ്രിഡ്ജില്‍ സംഘടിപ്പിക്കുകയും 215 പോയിന്റോടെ ഓവറോള്‍ കിരീടം നേടുകയും ചെയ്തു.
10. കേരളത്തിലെ ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് വേണ്ടി ഫണ്ട് പിരിച്ച് എത്തിച്ചു കൊടുത്തു.
11. ആലപ്പുഴയിലെ ജീവന് ജ്യോതി സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സ്പോണ്സര് എ ചൈല്‍ഡ് ഫോര്‍ എഡ്യൂക്കേഷന്‍ എന്ന പദ്ധതി പ്രകാരം ഇത് വരെ ഇരുപതു കുട്ടികള്‍ക്ക് സ്പോണ്സര് ഷിപ്പ് ലഭ്യമാക്കി.
12. യുക്മ ബര്‍മിങ്ഹാമില്‍ നടത്തിയ നാഷ്ണല്‍ കലാമേളയില്‍ ഒന്നാം സ്ഥാനം നേടിയ ഈസ്റ്റ് ആംഗ്ലിയയെ പ്രതിനിധീകരിച്ച് 157 പോയിന്റോടെ സി.എം.എ ബെസ്റ്റ് അസോസിയേഷനായി തിരഞ്ഞെടുക്കപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല