കാര്‍ഡിഫ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസിന്റെയും പുതുവര്‍ഷത്തിന്റെയും ആഘോഷ പരിപാടികള്‍ കാണികള്‍ക്ക് വേറിട്ട ഒരു അനുഭവമായി. ജനുവരി മൂന്നാം തീയ്യതി കാര്‍ഡിഫ് ഹീത്ത് സോഷ്യല്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ആഘോഷ പരിപാടിയില്‍ സിഎംഎ പ്രസിഡണ്ട് ഫെബിന്‍ വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു.
വെല്‍ഷ് അസെംബ്ലി ഫോര്‍ കാര്‍ഡിഫ് നോര്‍ത്തിലെ മെമ്പര്‍ ആയ ജൂലി മോര്‍ഗന്‍ പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു. സ്കിറ്റും നൃത്തവും സംഗീതവും ചേര്‍ന്നൊരുക്കിയ ആഘോഷം കാണികളെ വിസ്മയഭരിതരാക്കി. കുട്ടികള്‍ ഒരുക്കിയ നേറ്റിവിറ്റി ഷോ അവതരണ മികവില്‍ മുന്നിട്ട് നിന്ന്.
വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. മികവുറ്റ സംഘാടകത്വം കൊണ്ടും മികച്ച അവതരണം കൊണ്ടും കാര്‍ഡിഫ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം കാണികള്‍ക്ക് പുതുമയാര്‍ന്ന അനുഭവമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല