കേംബ്രിഡ്ജ്: കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി മൂന്ന് ചൊവ്വാഴ്ച്ച കേംബ്രിഡ്ജിലെ ക്യൂന്‍ എഡിത്ത് കമ്യൂണിറ്റി ഹാളില്‍ വച്ച് നടക്കുന്നു.വൈകീട്ട് അഞ്ചു മണിക്ക് കേംബ്രിഡ്ജ് യാക്കോബായ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ ഗായക സംഘം ആലപിക്കുന്ന കരോള്‍ ഗാന പരിപാടിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.ഒപ്പം കേംബ്രിഡ്ജ് മലയാളി അസോസിയേഷനില്‍ നിന്ന് യുക്മയുടെ റീജിയണല്‍,നാഷണല്‍ കലാമേളകളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയ യുവ പ്രതിഭകളുടെ കലാപരിപാടികള്‍ അരങ്ങേറും.
തുടര്‍ന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് പ്രിന്‍സ് ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഫാ.മാത്യൂ ജോര്‍ജ്,ഫാ.ഗീവര്ഗീസ് തണ്ടായത്ത്,യുക്മ പ്രസിഡന്‍റ് വര്‍ഗ്ഗീസ് ജോണ്‍ എന്നിവര്‍ പങ്കെടുക്കുന്നു.അസോസിയേഷന്‍ നടത്തിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ വിജയികള്‍ക്കും യുക്മ റീജയണല്‍,നാഷണല്‍ കലാമേളകളില്‍ കേംബ്രിഡ്ജ് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് പങ്കെടുത്ത് സമ്മാനംനേടിയവര്‍ക്കും ചെറിഹിണ്ടന്‍ കാത്തലിക്ക് പള്ളി വികാരി റവ. മോണ്‍.യൂജിന്‍ ഹാക്നെസ് സമ്മാനങ്ങള്‍ നല്‍കി ആദരിക്കുന്നതാണ്.ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷിക്കുന്ന സ്കിറ്റ് പരിപാടികളുടെ മുഖ്യ ആകര്‍ഷണങ്ങളില്പ്പെട്ടതാണ്.
വിനോദ് നവധാര,ആല്‍ബര്‍ട്ട് വിജയന്‍,അസ്ലാം ലണ്ടന്‍ ,ബോണി കേംബ്രിഡ്ജ് എന്നിവര്‍ അണിനിരക്കുന്ന ലണ്ടനിലെ രാഗ ഓര്കസ്ട്രയുടെ ലൈവ് മ്യൂസിക് ആന്‍ഡ് മിമിക്സ് ഷോ കേംബ്രിഡ്ജിലെ മലയാളികള്‍ക്കായി സംഘാടകര്‍ ഒരുക്കുന്നത്.മലയാളികള്‍ക്കിടയില്‍ സുപരിചിതനായ സ്റ്റീവനേജിലെ ബെന്നിയാണ് ക്രിസ്തുമസ് ഡിന്നര്‍ ഒരുക്കുന്നത്.കേംബ്രിഡ്ജിലെ എല്ലാ മലയാളികള്‍ക്കുമായി ഒരുക്കുന്ന ഈ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങളിലേക്ക് എല്ലാ മലയാളികളേയും കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ ഹാര്‍ദമായി ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനുമായി
പ്രിന്‍സ് ജേക്കബ് 07737392957,
ടെസി ചെറിയാന്‍ 07402379894,
ജീജോ ജോര്‍ജ് 07930550343,
ജിജി സ്റ്റീഫന്‍ 07853943958,
ബിനു നാരായണന്‍ 07827908899
ഹാളിന്റെ വിലാസം
ക്യൂന്‍ എഡിത്ത് കമ്യൂണിറ്റി പ്രൈമറി സ്കൂള്‍ ഹാള്‍
ഗോഡ്‌വിന്‍ വേ
കേംബ്രിഡ്ജ്
സി.ബി. 1 8 ക്യു.പി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല