കേംബ്രിഡ്ജ്: മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആഘോഷം ഏപ്രില്‍ 16 തിങ്കളാഴ്ച്ച ക്വൂന്‍ എഡിത്ത് സ്കൂള്‍ ഹാളില്‍ വച്ച് നടക്കുന്നു. വൈകീട്ട് അഞ്ച് മണി മുതല്‍ 9 വരെയാണ് പരിപാടികള്‍ അരങ്ങേറുന്നത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ പരിപാടികളോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് ലണ്ടനിലെ ജോയ് തോമസ് ടീം അവതരിപ്പിക്കുന്ന ഫ്യൂഷന്‍ ഓര്‍ക്കസ്ട്ര പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ്.
ചെറി ഹിണ്ടന്‍ കാത്തലിക് പള്ളിയിലെ വികാരി മോണ്‍. യൂജിന്‍ ഹാക്നെസ് ആണ് സമ്മാനദാനം നിര്‍വഹിക്കുനത്. നല്ല സൌണ്ട് സിസ്റ്റവും ഗായകരെയും കൊണ്ട് യുകെയിലെങ്ങും പ്രസിദ്ധമായ യുകെ ബീറ്റ്സ് ആണ് കേംബ്രിഡ്ജിലെ മലയാളികള്‍ക്കായി സംഗീത വിരുന്നൊരുക്കുന്നത്. ഏവര്‍ക്കും സുപരിചിതനായ സ്റ്റീവനേജ് ബെന്നിയുടെ വിഭവ സമൃദ്ധമായ ഭക്ഷണവും, റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പുമെല്ലാം സംഘാടകര്‍ ഒരുക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കട്ടിനുമായി പ്രസിഡണ്ട് പ്രിന്‍സ് ജേക്കബ് 07737392957, സെക്രട്ടറി റോബിന്‍ ആന്റണി 07956969228, ജിജോ ജോര്‍ജ് 07930550343, ബിനു നാരയണന്‍ 07827908899, ജിജി സ്റ്റീഫന്‍ 07853943958, ആന്റണി ജോര്‍ജ് 07878389058 എന്നിവരുമായി ബന്ധപ്പെടുക. ഹാളിന്റെ വിലാസം: Queen Edith Way School, Godwin Way, Cambridge, CB18QP
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല