ജീജോ ജോര്‍ജ്
കേംബ്രിഡ്‌ജ്: കേംബ്രിഡ്‌ജ് മലയാളി അസോസിയേഷന്‍ കേംബ്രിഡ്‌ജ് ഷെയറിലെ മലയാളികള്‍ക്കായി നടത്തി വരുന്ന ഡബിള്‍സ് ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ് കേംബ്രിഡ്‌ജിലെ മാനര്‍ ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. നവംബര്‍ 20 ഞായറാഴ്ച രാവിഒലെ 9.30 ന് ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകീട്ട് നാല് മണിയോടെ സമാപിക്കും. മത്സര വിജയികള്‍ക്ക് ട്രോഫിയും അതുപോലെ ആദ്യ നാല് സ്ഥാനങ്ങള്‍ക്ക് മേയില്‍ നടക്കുന്ന കൌണ്‍സിലിന്റെ കമ്യൂണിറ്റി ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഇനിയും പേര്‍ റെജിസ്റ്റര്‍ ചെയ്യനുള്ളവര്‍ എത്രയും പെട്ടെന്ന് തന്നെ പേരുകള്‍ നല്‍കണമെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരങ്ങള്‍ കാണുന്നതിനും പങ്കെടുക്കുന്നതിനും എല്ലാ മലയാളികളെയും ക്ഷണിക്കുകയും ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഓസ്റ്റിന്‍ ആന്റണി: 07414111897
സൈജു ജോസഫ്: 07939859261
പ്രകാശ് സുന്ദരം: 07958609077
ആന്റണി ജോര്‍ജ്: 07878389058
അഡ്രസ്: ദിമാനര്‍
ആര്‍ബരി റോഡ്
കേംബ്രിഡ്‌ജ്
CB42JF
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല