നിസ്സാരകാരണങ്ങള്‍ പറഞ്ഞ് അടുത്തിടെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറത്താക്കിയ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തു. കേംബ്രിഡ്ജ് കമ്മ്യൂണിസ്റ്റ് സ്റ്റുഡന്റ്‌സ് പാര്‍ട്ടിയുടെ ശക്തമായ ഇടപെടലിനെത്തുടര്‍്ന്നാണ് വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാന്‍ യൂണിവേഴ്‌സിറ്റി തയ്യാറായത്. ആദ്യം തമിഴനാട് സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിയെയാണ് പുറത്താക്കിയത്. ഫെയ്‌സ് ബുക്കില്‍ കോര്‍ വര്‍ക്ക് ഡീറ്റെയില്‍സ് ചര്‍ച്ച ചെയ്തുവെന്ന നിസാരകാരണം ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കല്‍. ഈ വിദ്യാര്‍ത്ഥിക്ക് 6മാസമായി യാതൊരു റിട്ടന്‍ നോട്ടീസും കൊടുക്കാതെ പുറത്താക്കല്‍ വിവരം ഹോം ഓഫീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിക്കുകയാണ് യൂണിവേഴ്‌സിറ്റി ചെയ്തത്.
തുടര്‍ന്ന് ഈ വിദ്യാര്‍ത്ഥി കമ്മ്യൂണിസ്റ്റ് സ്റ്റുഡന്റ്‌സ് സൊസൈറ്റി സെക്രട്ടറിയെ ബന്ധപ്പെടുകയും സെക്രട്ടറി യൂണിവേഴ്‌സിറ്റി അധികൃതരുമായി സംഭാഷണം നടത്തുകയും ചെയ്തു. തല്‍ഫലമായി ഹോം ഓഫീസിന് കൊടുത്ത നിര്‍ദ്ദേശം പിന്‍വലിക്കാനും ചര്‍ച്ചകള്‍ക്ക് വഴങ്ങാനും യൂണിവേഴ്‌സിറ്റി തയ്യാറായി.രണ്ട്മാസം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നെങ്കിലും ഇത് സംബന്ധിച്ച തീരുമാനങ്ങളിലൊന്നുമെത്തിയില്ല.
അതിനിടെയാണ് യൂണിവേഴ്‌സിറ്റി മഹാരാഷ്ട്ര സ്വദേശിയായ മറ്റൊരു വിദ്യാര്‍ത്ഥിയെ പുറത്താക്കിയത്. കാരണം വിചിത്രമായിരുന്നു. നാല് വിഷയങ്ങള്‍ ഉളള് കോഴ്‌സില്‍ഒരു വിഷയത്തിന് കുട്ടിക്ക്്് 30 ശതമാനം മാര്‍ക്ക് മാത്രമെ ലഭിച്ചിരുന്നുള്ളു എന്നതായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയത്. പല പ്രാവശ്യം റീടേക്ക് ചെയ്തിട്ടും മാര്‍ക്ക് 39 ശതമാനത്തിന് മുകളിലെത്താത്തത് പുറത്താക്കലിനുള്ള ന്യായീകരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടി. കോഴ്‌സിലെ മറ്റ് മൂന്ന് വിഷയത്തിനും 60 ശതമാനത്തിനു മുകളില്‍ മാര്‍ക്കു നേടിയ വിദ്യാര്‍ത്ഥിയോടാണ് യൂണിവേഴ്‌സിറ്റി ഇത്തരത്തില്‍ വിവേചനം കാണിച്ചത്. എന്തെങ്കിലും കാരണം പറഞ്ഞ് കുട്ടിയെ ഇന്ത്യയിലേക്ക്്് തിരിച്ചയക്കുകയായിരുന്നു കുട്ടിയുടെ ട്യൂട്ടറുടെ ല്ക്ഷ്യം.അടിസ്ഥാനപരമായി സാമ്പത്തികമാന്ദ്യമായിരുന്നു ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
പുറത്താക്കലിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സഹായം തേടി നിരവധി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.അവസാനം അയാള്‍ കമ്മ്യൂണിസ്റ്റ്് സൊസൈറ്റിയെ സമീപിച്ചു. ഉടന്‍ തന്നെ കമ്മ്യൂണിസ്റ്റ്് സൊസൈറ്റി വിഷയം ഇന്റര്‍നാഷണല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അവതരിപ്പിച്ചു.അതുമായി ബന്ധപ്പെട്ട ചര്‍്ച്ചകള്‍ നടക്കവെയാണ് യൂണിവേഴ്‌സിറ്റി ഹൈദരാബാദ് സ്വദേശിയായ സായ്കൃഷ്ണ എന്ന വിദ്യാര്‍ത്ഥിയെ പുറത്താക്കിക്കൊണ്ട് പുറത്താക്കല്‍ നാടകം തുടര്‍ന്നത്.ഇയാള്‍ക്ക് ഇംഗ്ലീഷില്‍ മതിയായ പ്രാവീണ്യമില്ലെന്നായിരുന്നു കാരണമായി പറഞ്ഞത്. കാര്യങ്ങള്‍ ഇത്രയുമായപ്പോഴേക്കും സ്റ്റുഡന്റ്‌സ് സൊസൈറ്റി യൂണിവേഴ്‌സിറ്റിയോട്്് ഡയറക്ട്് ആക്ഷന്‍ ഡേക്ക്്് പെര്‍മിഷന്‍ ആവശ്യപ്പെട്ടു. വീസിയാല്‍ വാര്‍ത്ത വരും എന്ന് ഭയപ്പെട്ട യൂണിവേഴ്‌സിറ്റി ഒത്ത്തീര്‍പ്പിന് തയ്യാറാവുകയും ചെയ്തു.
ഡയറക്ട് ആക്ഷന്‍ഡേക്ക് അനുമതി വേണം അല്ലെങ്കില്‍ മൂവരെയും ഉപാധികളില്ലാതെ തിരിച്ചെടുക്കണം അതിന്് യൂണിവേഴ്‌സിറ്റി തയ്യാറാവുന്നില്ലെങ്കില്‍ സൊസൈറ്റി പോലീസില്‍നിന്ന് പെര്‍മിഷന്‍ വാങ്ങി ഓപ്പണ്‍ ഡെമോണ്‍സ്്‌ട്രേഷനായി തങ്ങള്‍ നിരത്തിലിറങ്ങുമെന്ന് കമ്മ്യൂണിസ്റ്റ് സൊസൈറ്റ്ി മു്ന്നറിയിപ്പ് നല്‍കി. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് കണ്ടപ്പോള്‍ യൂണിവേഴ്‌സിറ്റി മൂന്ന് വിദ്യാര്‍ത്ഥികളെയും നിരുപാധികം തിരിച്ചെടുക്കുകയും വിസ ഒരു വര്‍ഷത്തേക്ക് നീട്ടിക്കൊടുക്കുകയും ചെയ്തു.
സമീപകാലത്തായി ബ്രിട്ടനില്‍ കുടിയേറ്റക്കാര്‍ വിവേചനം നേരിടുന്നത് തുടര്‍ക്കഥയാവുകയാണെന്നാണ് ഈ സംഭവങ്ങളും വ്യക്തമാക്കുന്നത്. അടുത്തിടെ മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചതും ലണ്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതും മലേഷ്യ വിദ്യാര്‍ത്ഥിയെ മൃഗീയമായി മര്‍ദ്ദിച്ചതും ഏതാനും ഉദാഹരണങ്ങള്‍ മാത്രം.
്അനീതികള്‍ക്കെതിരെ പോരാടുന്ന കാര്യത്തില്‍ ആംഗ്ലിക്ക് സ്്്റ്റുഡന്റ്‌സ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ പന്തിയിലാണ്. ്ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ പ്രസ്ഥാനത്തിന്റെ സമാരാധ്യനായ നേതാവായ സീതാറാം യെച്ചുരിയാണ് ഈ സൊസൈറ്റി ഉദ്ഘാടനം ചെയ്തത്.മലയാളി നിയമ വിദ്യാര്‍ത്ഥിയായ ബൈജു തിട്ടാലയാണ് സെക്രട്ടറി. ഇറ്റാലിയന്‍ വിദ്യാര്‍ത്ഥിയായ ലിയോ ഇംപ്പെയോട്ട് ആണ് പ്രസിഡന്റ്. ഇവരാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരേ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി നടത്തിയ വിവേചനത്തിനെതിരെയുള്ള സമരത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത്.അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്ും ബ്രീട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേംബ്രിഡ്ജ് ബ്രാഞ്ച് സെക്രട്ടറി റവ. ഫാ.ആന്‍ഡ്രൂ ബ്രൗണും ഇതിന് ശക്തമായ പിന്തുണ നല്‍കിയിരുന്നു.
പുറത്താക്കല്‍ വിവേചനം നേരിട്ട വിദ്യാര്‍ത്ഥികളായ സായ്കൃഷ്ണയും സോണലും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല