സിഎംഎസ്‌സിയുടെ മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കവന്‍ട്രിയില്‍വെച്ച് ഏപ്രില്‍ 19ന് ആണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വരുന്ന 40 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യ എട്ടു സ്ഥാനക്കാര്‍ക്കായി 1204 പൗണ്ട് സമ്മാനമായി നല്‍കുന്നുണ്ട്.
മത്സരത്തിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് നല്‍കുന്ന 501 പൗണ്ട് ക്യാഷ് പ്രൈസും ജാസ് ലൈവ് ഡിജിറ്റല്‍ കവന്‍ട്രി നല്‍കുന്ന ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് ഓര്‍ത്തോ ജോര്‍ജ് ലിമിറ്റഡ് നല്‍കുന്ന 251 പൗണ്ടും ജേക്കബ് കാറ്ററിംഗ് നല്‍കുന്ന ട്രോഫിയും ലഭിക്കും. മൂന്നാം സ്ഥാനക്കാര്‍ക്ക് എലീറ്റ് റിക്രൂട്ട്‌മെന്റ് സ്റ്റോക്ക് ഓണ്‍ ട്രെന്റ് നല്‍കുന്ന 151 പൗണ്ടും എല്‍ ജെ ഇന്റര്‍നാഷ്ണല്‍ നല്‍കുന്ന ട്രോഫിയും ലഭിക്കും. നാലാം സ്ഥാനക്കാര്‍ക്ക് ജോര്‍ജ് ക്ലെയിംസ് നല്‍കുന്ന 101 പൗണ്ടും ജെഎംജെ ഓട്ടോസ് നല്‍കുന്ന ട്രോഫിയും ലഭിക്കും. ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്നവര്‍ക്ക് ബിജു തോമസ്, ഇന്‍ജുറി ക്ലെയിംസ് സൊലൂഷന്‍സ് എന്നിവര്‍ നല്‍കുന്ന 50 പൗണ്ട് ലഭിക്കും.
ടൂര്‍ണമെന്റിലേക്കുള്ള ഷട്ടില്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ടോം ടോം ട്രാവല്‍സാണ്. മാതാ കാറ്ററിംഗ് നല്‍കുന്ന നിരവധി സമ്മാനങ്ങള്‍ കളിക്കാര്‍ക്കും കാണികള്‍ക്കും ലഭിക്കുന്നതാണ്. ഇവര്‍ തന്നെയാണ് സ്റ്റാളുകളിലായി ഭക്ഷണം ഒരുക്കുന്നതും. രജിസ്‌ട്രേഷന്‍ രാവിലെ 8.30ന്. മത്സരങ്ങള്‍ 9.30ന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല