അമേരിക്കന്‍ ന്യൂസ് ചാനലായ സി.എന്‍.എന്‍.തങ്ങളുടെ മാപ്പില്‍ ലണ്ടന്റെ സ്ഥാനം കൃത്യമായി നിര്‍ണ്ണയിക്കാന്‍ സാധിക്കാതെ വലഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ തലസ്ഥാനനഗരിയായ ലണ്ടനെ ഈ വിധത്തില്‍ അപമാനിച്ച സി.എന്‍.എന്‍ ന്റെ നടപടി അമേരിക്കക്ക് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. അടുത്ത് നടന്ന ഫോണ്‍ ഹാക്കിംങ്ങിനെ പറ്റി പറഞ്ഞ പ്രോഗ്രാമിലാണ് ഇവര്‍ ലണ്ടന്‍ മാറ്റി അടയാളപ്പെടുത്തിയത്.
ലണ്ടന്‍ 120 മൈലുകള്‍ അകലെ നോര്ക്ക്ഫോക്കിലാണ് ലണ്ടന്‍ നഗരം എന്ന് പറഞ്ഞു സി.എന്‍.എന്‍. അടയാളപ്പെടുത്തിയത്. ഈ മണ്ടത്തരം കണ്ടു പിടിച്ചത് ഞായറാഴ്ച്ച സി.എന്‍.എന്‍. ശ്രദ്ധിച്ച ഒരു നിരീക്ഷകനാണ്. തെറ്റ് കണ്ടെത്തി അപ്പോള്‍ തന്നെ ചിത്രമെടുത്തു സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ ഇട്ട ഇതിനു നല്ല പ്രതികരണമാണ് എല്ലായിടത്തും.
നോര്‍ക്ക് ഫോക്കിലെ കായല്‍ പ്രദേശങ്ങളില്‍ അമേരിക്കന്‍ വിദേശ സഞ്ചാരികള്‍ ബക്കിംഗ്ഹാം പാലസ് തേടുന്ന കാഴ്ചക്ക് വേണ്ടിയാണ് ഇനി കാത്തിരിക്കുന്നത് എന്ന് രസികനായ ഒരുവന് ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. എന്തായാലും യു.എസിലെ മുന്‍നിര ചാനലായ സി.എന്‍.എന്‍.നു ഈ നാണക്കേട് കഴുകികളയാന്‍ കുറച്ചു അധികം സമയം പിടിക്കും എന്നതില്‍ സംശയം ഒന്നും വേണ്ട.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല