യൂറോസോണ്‍ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയില്‍ ബ്രിട്ടന്‍ നടത്താന്‍ തീരുമാനിച്ച ഇടപെടലിനെതിരെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ലിബറല്‍ ഡെമോക്രാറ്റുകളും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിക്കുന്നു. രാജ്യം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിനിടയിലും യൂറോപ്യന്‍ യൂണിയനില്‍ പിടിമുറുക്കാന്‍ യൂറോസോണ്‍ രാജ്യങ്ങളെ സഹായിക്കുന്നത് നല്ലതാണെന്ന കാമറൂണ്‍ സര്‍ക്കാരിന്റെ കാഴ്ചപ്പാടാണ് വിവാദമായിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനിലെ അംഗത്വത്തെക്കുറിച്ച് രാജ്യത്ത് നടന്ന ജനഹിത പരിശോധനയ്ക്ക് ശേഷം ഏകീക കറന്‍സി എന്ന നയത്തോട് യൂറോസോണ്‍ രാജ്യങ്ങള്‍ സഹകരിച്ചാല്‍ ബ്രിട്ടന്‍ വന്‍ ധനസഹായം അവര്‍ക്ക് നല്‍കാമെന്ന് കാമറൂണ്‍ പ്രഖ്യാപിച്ചതാണ് വിവാദമായത്.
ബ്രസല്‍സില്‍ കഴിഞ്ഞ ദിവസം ബ്രസല്‍സില്‍ അവസാനിച്ച യൂറോപ്യന്‍ യൂണിയന്‍ സമ്മേളനത്തില്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ നേതാക്കളുടെ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കാമെന്നാണ് കാമറൂണ്‍ അറിയിച്ചത്. എന്നാല്‍ ജനഹിത പരിശോധനയുടെ ഫലം പുറത്തു വരുന്നതിന് മുമ്പ് പ്രധാനമന്ത്രി നല്‍കിയ ഈ ഉറപ്പ് ജനാധിപത്യ വിരുദ്ധമാണെന്ന് പൊതുവെയുള്ള അഭിപ്രായം. ജനഹിത പരിശോധനയ്‌ക്കെതിരായ തീരുമാനം കാമറൂണ്‍ സര്‍ക്കാരിന് വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.
1990ലെ ടോറി ജനകീയ കലാപത്തിന് ശേഷം ടോറി എം പിമാരായ യാഥാസ്ഥികര്‍ സര്‍ക്കാരിനോട് ഇടഞ്ഞു നില്‍ക്കുന്നത് ഈ വിഷയത്തിലാണ്. അറുപത് ടോറി എം പിമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും 33 പേര്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തി പ്രശ്‌നം രമ്യതയില്‍ അവസാനിപ്പിക്കാമെന്നാണ് പറയുന്നത്. മന്ത്രിസ്ഥാനവും പാര്‍ലമെന്റിലെ സ്ഥാനവും നഷ്ടപ്പെടുത്താന്‍ ചില യാഥാസ്ഥിക എം പിമാര്‍ക്കുള്ള വിഷമമാണ് കാമറൂണ്‍ സര്‍ക്കാരിന് ഇപ്പോഴുള്ള ഒരേയൊരു പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല