ശീതളപാനീയ വിപണിയിലെ വമ്പന്മാരായ കൊക്ക കോള കമ്പനി പാനീയനിര്‍മ്മാണത്തിനുപയോഗിക്കുന്ന രഹസ്യ ഫോര്‍മുല പ്രദര്‍ശിപ്പിക്കുന്നു. അറ്റ്‌ലാന്റയിലെ കൊക്ക കോള കമ്പനി ആസ്ഥാനത്തുള്ള മ്യൂസിയത്തിലാണ് ഫോര്‍മുല അടങ്ങിയ ലോഹപ്പെട്ടി പ്രദര്‍ശിപ്പിക്കുക. ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് രഹസ്യ ഫോര്‍മുല അടച്ചുവച്ചിരിക്കുന്ന പെട്ടി കാണാം.
1925 മുതല്‍ അറ്റ്‌ലാന്റ ബാങ്കിലാണ് ഈ പെട്ടി സൂക്ഷിച്ചിരുന്നത്. എന്നാല്‍ കൊക്ക കോള കമ്പനിയുടെ 125ആം വാര്‍ഷികം പ്രമാണിച്ച് ഇത് തെക്കന്‍ അമേരിക്കയിലെ കമ്പനി ആസ്ഥാനത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്.
ഇത് കൊക്ക കോളയുടെ ചരിത്രത്തിലെ ഒറു സുപ്രധാന ദിനമാണ്. 125ആം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇത് തീര്‍ത്തും സന്തോഷകരമാണ്- രഹസ്യം സൂക്ഷിച്ച പെട്ടി കമ്പനി ആസ്ഥാനത്തേയ്ക്ക് കൊണ്ടുവന്നതിനെക്കുറിച്ച് ചീഫ് എക്‌സിക്യൂട്ടീവായ മുഹ്താര്‍ കെന്റ് പറയുന്നു.
അറ്റ്‌ലാന്റക്കാരനായ ഫാര്‍മസിസ്റ്റ് ജോണ്‍ എസ് പെംബേര്‍ടണ്‍ 1886ലാണ് കൊക്ക കോളയുടെ കൂട്ട് കണ്ടുപിടിച്ചത്. പിന്നീട് ഇത് അതീവരഹസ്യമായി സൂക്ഷിക്കുകയായിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട വളരെക്കുറിച്ച് ആളുകള്‍ക്ക് മാത്രമേ ഇതിനെക്കുറിച്ചറിയുകയുള്ളു. ഇവര്‍ ഇത് എവിടെയും എഴുതിവയ്ക്കില്ല. ഒരൊറ്റ പകര്‍പ്പ് മാത്രമേ ഇതിനുള്ളു അത് ഇരുമ്പുപെട്ടിയില്‍ സുക്ഷിതമാണ്.
1919ല്‍ കമ്പനി ലോണിനുള്ള ഈടായി ഉടമ ഏണസ്റ്റ് വൂഡറുഫ് ഈ ഫോര്‍മുല ബാങ്കിന് നല്‍കുകയായിരുന്നു. 1925ല്‍ ലോണ്‍ അടച്ചുതീരുന്നതുവരെ ഇത് ന്യൂയോര്‍ക്ക് ബാങ്കിലെ രഹസ്യ അറയിലായിരുന്നു.
ലോണടച്ച് കഴിഞ്ഞപ്പോള്‍ ഇത് തിരിച്ചെടുത്ത ഏണസ്റ്റ് ഇപ്പോള്‍ സണ്‍ ട്രസ്റ്റ് എന്നറിയപ്പെടുന്ന ട്രസ്റ്റ് കമ്പനി ബാങ്കില്‍ ഈ പെട്ടി സൂക്ഷിച്ചുവച്ചു. പിന്നീട് ഇപ്പോഴാണ് ഇത് കമ്പനി ആസ്ഥാനത്തേയ്ക്ക് മാറ്റുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല