കൊക്ക കോള പാല് ഉത്പന്നം കുടിച്ച ഒരു കുട്ടി ചൈനയില്‍ മരിച്ചു. കുട്ടിയുടെ അമ്മയുള്‍പ്പെടെ മറ്റു മൂന്നു പേര് ചികിത്സയില്‍. ഇവരുടെ നില ഗുരുതരമല്ല.
കൊക്ക കോള ഉത്പന്നം മൈന്യൂട്ട് മെയ്ഡ് പള്‍പ്പി സൂപ്പര്‍ മില്‍ക്കി കുടിച്ച കുട്ടിയാണു മരിച്ചത്. ചൈനയില്‍ ഏറ്റവും വില്‍പ്പനയുള്ള പാല് ഉത്പന്നങ്ങളില്‍ ഒന്നാണിത്. പാലില്‍ കീടനാശിനിയുടെ അംശം കലര്‍ന്നതാണ് അപകട കാരണമെന്നു പ്രാഥമിക നിഗമനം.
ജിലാന് പ്രവിശ്യാ തല സ്ഥാനം ചാങ്ചുനിലാണു സംഭവം. അപകടത്തെത്തുടര്‍ന്ന് പ്രവിശ്യയില്‍ നിന്ന് ഉത്പന്നം പിന്‍വലിച്ചിട്ടുണ്ട്. അന്വേഷണം തുടരുന്നതായി അധികൃതര്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല