1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2021

തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമവും കലാവിരുന്നും ടെക്​ടാള്‍ജിയ 2021 എന്ന പേരില്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കപ്പെടുന്നു. തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് ടാലന്റ് ഗ്രൂപ്സ് ഇന്ത്യ ആന്റ് എബ്രോഡ് എന്നതിന്റെ ചുരുക്കപ്പേരാണ് ‘ടെക്​ടാള്‍ജിയ’ എന്ന മനോഹരമായ നാമകരണത്തിന് ഇടയാക്കിയത്. തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് അലൂമ്നിയും യു.കെ ഘടകവും ലണ്ടന്‍ കലാഭവനുമായി ചേര്‍ന്നാണ്
“ടെക്​ടാള്‍ജിയ 2021” സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 21നും 27നുമായി രണ്ട് ദിവസങ്ങളിലായിട്ട് നടത്തപ്പെടുന്ന “ടെക്​ടാള്‍ജിയ 2021” ഇന്ത്യന്‍ സമയം 7.30 (യു.കെ സമയം 2. പി.എം) മുതല്‍ കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ വീ ഷാല്‍ ഓവര്‍കം പേജിലൂടെ ലഭ്യമാവും.

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍, വീ ഷാല്‍ ഓവര്‍കം പേജിലൂടെ സംഘടിപ്പിക്കുന്ന പരിപാടികളുടെ സംഘാടകയായ റെയ്മോള്‍ നിധീരിയാണ് “ടെക്​ടാള്‍ജിയ 2021″യുടെ കോര്‍ഡിനേറ്ററും അവതാരകയും. പ്രൊഫ. ടി. കൃഷ്ണകുമാര്‍ (അലൂമ്നി സെക്രട്ടറി) ഈ പരിപാടിയുടെ കോര്‍ഡിനേറ്ററും കൂടിയാണ്. യു.കെയിൽ നിന്നുളള സിനോജ് മുണ്ടക്കൽ ആണ് ഈ പരിപാടിയുടെ ടെക്നിക്കൽ സപ്പോർട്ട് നൽകുന്നത്.

കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നുള്ള വിവിധ കലാപരിപാടികളും സാഹിത്യസംവാദങ്ങളുമൊക്കെ ചേര്‍ന്ന് അതിമനോഹരമായ നിരവധി പരിപാടികളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന വ്യത്യസ്തങ്ങളായ പരിപാടികള്‍ ഏറെ പുതുമയുളവാക്കുന്നതായിരിക്കും. വിവിധ മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച പൂര്‍വവിദ്യാര്‍ത്ഥികളെ പ്രത്യേകം ആദരിക്കുന്നതാണ്.

മാര്‍ച്ച് 27ന് നടക്കുന്ന പരിപാടി പ്രശസ്ത എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠനാണ് ഉദ്ഘാടനം ചെയ്യുന്നത്. ഡോ.നൗഷാജാ പി. ടി. (അലൂമ്നി സെക്രട്ടറി) സ്വാഗതവും, അന്‍വര്‍ റഹ്മാന്‍ (അലൂമ്നി മിഡില്‍ ഈസ്റ്റ് ചാപ്റ്റര്‍) നന്ദിയും രേഖപ്പെടുത്തുന്നതായിരിക്കും. തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷീബ വി.എസ് മാര്‍ച്ച് 27ന് നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യും. പ്രൊഫ. ടി. കൃഷ്ണകുമാര്‍ (അലൂമ്നി സെക്രട്ടറി) സ്വാഗതവും ഡോ. ഷീജ കൃഷ്ണന്‍ (അലൂമ്നി യു.കെ) നന്ദിയും രേഖപ്പെടുത്തും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ വിശിഷ്ടാതിത്ഥികളായി ആദരിക്കപ്പെടുന്ന പൂര്‍വവിദ്യാര്‍ത്ഥികള്‍ താഴെ പറയുന്നവരാണ്.

ഡോ. കെ. രാധാകൃഷ്ണന്‍ (ഐ.എസ്.ആര്‍.​ഒ മുന്‍ ചെയര്‍മാന്‍), വി. ടി. ബല്‍റാം എം.എല്‍.എ​, സിനിമാ താരം ടി.ജി രവി, വി.എന്‍. ശ്രീധരന്‍ നായര്‍ & ടി.സി. സരോജിനി( 1962 ബാച്ചില്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ ദമ്പതികള്‍), ടി.ആര്‍. അജയൻ (കൈരളി ടി.വി ഡയറക്ടര്‍) & ഭാര്യ ഭാഗ്യലക്ഷ്മി, എ. ഹേമചന്ദ്രന്‍ (കേരള മുന്‍ ഡി.ജി.പി), ഡോ. ടെസ്സി തോമസ്സ് (ഡയറക്ടര്‍ ജനറല്‍ ഓഫ് ഏറോനോട്ടിക്കല്‍ സിസ്റ്റംസ്), ജോര്‍ജ്ജ് തോമസ് (അര്‍ജ്ജുന അവാര്‍ഡ് ജേതാവ്), അമിത് എം.പി ഐ.എ.എസ് (തഞ്ചാവൂര്‍ അസിസ്റ്റൻറ് കളക്ടര്‍), സി.എസ്. മീനാക്ഷി (എഴുത്തുകാരി, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ്), സംഗമേശ്വരന്‍ മാണിക്യം അയ്യര്‍ (സൈബര്‍ സെക്യൂരിറ്റി സ്പെഷിലിസ്റ്റ്), നരേന്ദ്രന്‍ മാനിക്കത്ത് (യു.എ.ഇ)

ഓൺലൈൻ ലൈവ് ഇവൻറ് കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/COCHIN.KALABHAVAN.LONDON/

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.