സ്വന്തം ലേഖകന്‍: വിമാനം പറന്നുകൊണ്ടിരിക്കെ ആകാശത്ത് സെല്‍ഫി, മൂന്ന് ഇന്‍ഡിഗോ പൈലറ്റുമാരുടെ ജോലി തെറിച്ചു. കോക്പിറ്റിനുള്ളില്‍ സെല്‍ഫി എടുത്ത മൂന്നു ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റുമാരെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അടിയന്തിരമായി പുറത്താക്കിയത്.
യാത്രക്കാരുടെ ജീവന് അപകടത്തിലാക്കുന്ന പ്രവര്‍ത്തിയാണ് പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടായതെന്ന വിലയിരുത്തലിലാണ് ഡിജിസിഎ നടപടി. ഡിജിസിഎയുടെ നടപടി ഇന്‍ഡിഗോ എയര്‍ലൈന്‍സും ശരിവച്ചു. എന്നാല്‍ ഒരാഴ്ചത്തേക്ക് പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തതായാണ് ഇന്‍ഡിഗോ കമ്പനിയുടെ നിലപാട്.
ഒന്നര വര്‍ഷം മുമ്പ് എടുത്ത സെല്‍ഫിക്കാണ് ഇപ്പോള്‍ ശിക്ഷ നടപ്പാക്കിയിരിക്കുന്നത്. അമേരിക്കന്‍ വ്യോമസുരക്ഷാ സേഫ്റ്റി റഗുലേറ്ററായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് ഇതിനകം തന്നെ കോക്പിറ്റ് സെല്‍ഫികള്‍ നിരോധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല