സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ ഷിക്കാഗോ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ, അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിമാനത്തില്‍ യാത്രക്കാരന് വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയത് സമൂഹ മാധ്യമങ്ങളിലടക്കം വന്‍ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
ഡല്‍ഹി വഴിയുള്ള ഹൈദരാബാദ്ഷിക്കാഗോ വിമാനത്തിലെ യാത്രക്കാരനാണ് കഴിഞ്ഞ ദിവസം ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയത്. ഭക്ഷണത്തില്‍ ചത്ത പാറ്റ കിടക്കുന്ന ദൃശ്യം യാത്രക്കാരന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
യാത്രക്കാരന് മോശം ഭക്ഷണം നല്‍കാനിടവന്നതില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. സംഭവം ഗൗരവമായി എടുക്കുന്നുവെന്നും ഭക്ഷണം വിതരണം ചെയ്യുന്ന കരാറുകാര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും എയര്‍ ഇന്ത്യ സീനിയര്‍ മാനേജര്‍ ധനഞ്ജയ് കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല