1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2017

സ്വന്തം ലേഖകന്‍: ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ വിഐപി ലോഞ്ചില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ. സംഭവത്തെ തുടര്‍ന്ന് വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയ എയര്‍ ഇന്ത്യ യാത്രക്കാരനോട് ക്ഷമ ചോദിച്ചു.

മാധ്യമപ്രവര്‍ത്തകനായ ഹരിന്ദര്‍ ബവേജയാണ് ചിത്രം സഹിതം ട്വിറ്ററിലൂടെ പരാതിപ്പെട്ടത്. തുടര്‍ന്ന് ബവേജയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. സംഭവം വൈറലായതോടെ കൂടുതല്‍ യാത്രക്കാര്‍ പരാതിയുമായി രംഗത്തെത്തി.

തുടര്‍ന്ന് വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച എയര്‍ ഇന്ത്യ അധികൃതര്‍ ഭക്ഷണം വിളമ്പാന്‍ ഏര്‍പ്പാടാക്കായി കാറ്ററിംഗ് കമ്പനിയോട് വിശദീകരണം തേടുമെന്നും അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കാമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ ഉറപ്പ് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.