ലണ്ടന്‍ : കൊക്കോകോളക്ക് അടിമയായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രെറ്റി സോയി ക്രോസ് എന്ന പതിനെട്ടുകാരിയാണ് കടുത്ത ഡീഹൈഡ്രേഷനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു ദിവസം കുറഞ്ഞത് 24 കാന്‍ കൊക്കോകോളയെങ്കിലും സോയി അകത്താക്കും. അളവ് കുറച്ചില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ആഴ്ചയില്‍ അഞ്ച് ദിവസവും സലൈന്‍ഡ്രിപ്പ് നല്‍കേണ്ട അവസ്ഥയിലാണ് സോയി ഇപ്പോള്‍.
കൊക്കോകോളയില്‍ പഞ്ചസാരയും കഫീനും കൂടുതല്‍ അളവില്‍ അടങ്ങിയിട്ടുണ്ട്. കൊക്കോകോളയുടെ അമിതമായ ഉപയോഗം കാരണം സോയിയുടെ ശരീരത്തില്‍ ഇവയുടെ അളവ് നിയന്ത്രിക്കാനാകാത്തവിധം കൂടി കഴിഞ്ഞു. ഉപയോഗം കുറച്ചില്ലങ്കില്‍ അധികം വൈകാതെ ഇവരുടെ കിഡ്‌നികള്‍ തകരാറിലാകുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. നിലവില്‍ വയറ്റില്‍ ഇന്‍ഫെക്ഷന്‍ ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റാണ് സോയി.
സോയിക്ക് പതിനാല് വയസ്സുളളപ്പോഴാണ് കോക്കിന് അഡിക്ടായി തുടങ്ങുന്നത്. ലങ്കാഷെയര്‍ സ്വദേശിയായ സോയിക്ക് ഇപ്പോള്‍ ദിവസം 24 കാന്‍ കോക്കെങ്കിലും കുടിക്കണം. ഒരു ലോക്കല്‍ സബ്ബ് വേയില്‍ പാര്‍ട്ട് ടൈം ജോലിക്ക് കയറിയതോടെയാണ് ഈ സ്വഭാവം ഒരു അഡിക്ഷനായി മാറാന്‍ കാരണം. സബ്ബ് വേയിലെ ജോലിക്കാര്‍ക്ക് ഫ്രീയായി കോക്ക് കുടിക്കാന്‍ അനുവാദമുണ്ട്. വയറ്റില്‍ ഇന്‍ഫെക്ഷന്‍ ബാധിച്ചതിനെ തുടര്‍ന്ന് സോയി കൊക്കോകോളയുടെ അളവ് ദിവസം രണ്ട് ലിറ്ററായി കുറച്ചു.
കോക്ക് കുടിച്ചില്ലെങ്കില്‍ തലവേദന എടുക്കുമെന്നതാണ് സോയിയുടെ പ്രശ്‌നം. എന്നാലും താനിത് പൂര്‍ണ്ണമായും ഉപേക്ഷിക്കുമെന്ന് സോയി പറയുന്നു. കൊക്കോകോള മിതമായ അളവില്‍ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് കൊക്കോകോളയുടെ വക്താവ് പറഞ്ഞു.
എന്നാല്‍ എന്തുകൊണ്ടാണ് സോയി ഇത്രയധികം കോക്ക് കുടിക്കുന്നതെന്ന് അറിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതലടങ്ങിയിരിക്കുന്ന കഫീനാകാം ഇത്തരമൊരു അഡിക്ഷന് കാരണം. മറ്റ് മയക്കുമരുന്നുകളെ പോലെ കോക്ക് അഡിക്ഷനും തലവേദന, വിഷാദം, ശ്രദ്ധയില്ലായ്മ തുടങ്ങിയ വിത്‌ഡ്രോവല്‍ സിംപ്റ്റംപ്‌സ് കാണാന്‍ സാധിക്കും. ഇതിലെ ഷുഗര്‍ ആദ്യമൊരു ഉന്മേഷം തരുമെങ്കിലും പെട്ടന്ന് തന്നെ അതില്ലാതാവുകയും ചെയ്യും. ഉന്മേഷം നിലനിര്‍ത്താനായി വീണ്ടും വീണ്ടും കോക്ക് കുടിക്കുന്നത് പതിയെ അതിന് അഡിക്ടാക്കുകയും ചെയ്യും – ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല