1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2012

ലണ്ടന്‍ : ബ്രിട്ടനിലെ വേനല്‍ക്കാലമായ ആഗസ്റ്റിലും ബ്രട്ടീഷുകാര്‍ തണുത്തു വിറയ്ക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മെറ്റ് ഓഫീസ് പുറത്തുവിട്ട അന്തരീഷോഷ്മാവിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാല്പത് വര്‍ഷത്തിനിടെ ഇത്രയും തണുപ്പേറിയ ഒരു ആഗസ്റ്റ് മാസം ഇത് ആദ്യമായാണ്. ബ്രേമര്‍, സ്‌കോട്ട്‌ലാന്‍ഡ് തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാഴാഴ്ച രാത്രിയിലെ താപനില മൈനസ് 2.4 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. ഇതിന് മൂമ്പ് ഇതില്‍ കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തിയത് 1973 ആഗസ്റ്റ് 21 ന് ഹൈലാന്‍ഡ്‌സിലെ ലാഗ്ഗാനിലയില്‍ ആയിരുന്നു. അന്ന ഊഷ്മാവ് മൈനസ് 4.5 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നിരുന്നു.

ബ്രാഫോര്‍ഡ്, വെസ്്റ്റ് യോര്‍ക്ക്‌ഷെയര്‍ മേഖലകളിലെ ഊഷ്മാവ് 2.8 ഡിഗ്രി സെന്റി ഗ്രേഡായി താഴ്ന്നിരുന്നു. 1908ല്‍ അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്താന്‍ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ആഗസ്റ്റ്മാസം താപനില ഇത്രയേറെ താഴുന്നത്. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ ഇത്രയേറെ മഴ ലഭിച്ച മറ്റൊരു വേനല്‍ക്കാലം ബ്രിട്ടനില്‍ ഉണ്ടായിട്ടില്ല. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുളള മൂന്ന് മാസങ്ങളിലായി 14.4 ഇഞ്ച് മഴയാണ് ബ്രിട്ടനില്‍ ലഭിച്ചത്. ഇതിന് മുന്‍പ് വേനല്‍ക്കാലത്ത് ഇതിലും കൂടുതല്‍ മഴ ലഭിച്ചിട്ടുളളത് 1912ലാണ്. അന്ന് 15.1 ഇഞ്ച് മഴയാണ് ലഭിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഇരുണ്ട വേനല്‍ക്കാലമായിരുന്നു ഇതെന്നാണ് മെറ്റ് ഓഫീസിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ മൂന്ന് മാസത്തിനിടയ്ക്ക് ശരാശരി ഊഷ്മാവ് 14 ഡിഗ്രി സെല്‍ഷ്യസെങ്കിലുമുളള സൂര്യപ്രകാശം ലഭിച്ചത് വെറും 399 മണിക്കൂറുകള്‍ മാത്രമാണ്.

എന്നാല്‍ അടുത്ത ആഴ്ചയോടെ ഈ നിലയില്‍ വ്യത്യാസമുണ്ടാകുമെന്നും കുറച്ചുകൂടി ചൂടുളള ഒരു കാലാവസ്ഥയാകും അടുത്ത ആഴ്ച മുതല്‍ ലഭ്യമാകുക എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അന്തരീക്ഷ മര്‍ദ്ദത്തിലുണ്ടാകുന്ന ഉയര്‍ച്ച താപനില കൂടാന്‍ കാരണമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. തിങ്കളാഴ്ച മുതല്‍ താപനില കൂടാന്‍ തുടങ്ങും. കൂടുതല്‍ സൂര്യപ്രകാശവും കിട്ടി തുടങ്ങും. മഴ ശമിക്കുകയും ചൂട് കൂടുകയും ചെയ്യുന്നത് കനത്ത മഴയും കാറ്റും കാരണം വെളളത്തിനടിയലായ പ്രദേശങ്ങള്‍ക്ക് ആശ്വാസമാകും. തുടര്‍ച്ചയായി പെയ്ത മഴയില്‍ കുംബ്രിയ നദിയില്‍ വെളളപ്പൊക്കം ഉണ്ടായതിനെ തുടര്‍ന്ന് റോഡുകള്‍ വെളളത്തിലാവുകയും ഒരു നാല് നിലക്കെട്ടിടം തകര്‍ന്നുവീഴുകയും ചെയ്തിരുന്നു.കെന്റിലെ ഷീപ്പ് വേയില്‍ ഒന്‍പത് പശുക്കള്‍ മഴയില്‍ കൊല്ലപ്പെട്ടു. പശുക്കളെ കെട്ടിയിരുന്ന തൊഴുത്തിന് സമീപമുണ്ടായിരുന്ന മരം മിന്നലേറ്റ് തൊഴുത്തിന് മുകളിലേക്ക് വീണതാണ് അപകടത്തിന് കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.