ശാസ്ത്രലോകത്തിന് ഇപ്പോഴും വിശ്വാസമായിട്ടില്ല,ഏവരും ഇപ്പോഴും തരിച്ചു നില്‍ക്കുകയാണ്..ഹൃദയത്തെ കാക്കാന്‍ കണ്ടു പിടിച്ച അത്ഭുത മരുന്നാണ് വൈദ്യശാസ്ത്ര രംഗത്തെ പുത്തന്‍ തരംഗമായിരിക്കുന്നത്.രണ്ടാഴ്ച കൂടുമ്പോള്‍ മാത്രം എടുക്കേണ്ട ഒരു കുത്തിവെപ്പ് ആണ് ഹൃദയാഘാത /പക്ഷാഘാത രോഗികള്‍ക്ക് പുതു ജീവന്‍റെ പ്രതീക്ഷകള്‍ നല്‍കുന്നത്.കോടിക്കണക്കിനു ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഉതകുന്ന ഈ കുത്തിവെപ്പ് കണ്ടുപിടിച്ചിരിക്കുന്നത് അമേരിക്കയിലാണ്.
ഈ കുത്തിവെപ്പ് എടുത്തയുടന്‍ ഹൃദയാഘാത /പക്ഷാഘാത രോഗകാരണമായ കൊളസ്ടോള്‍ മുക്കാല്‍ ശതമാനവും ഇല്ലാതാവുകയായിരുന്നു.പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞര്‍ര്‍ക്ക് പോലും അവിശ്വസനീയമായ റിസള്‍ട്ട് ആയിരുന്നു മരുന്നിനു ലഭിച്ചത്.
ഇപ്പോള്‍ ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ളവര്‍ ദിവസവും കഴിക്കുന്ന സ്ട്ടാട്ടിന്‍ എന്ന മരുന്നിനു പകരം ഇനി രണ്ടാഴ്ച് കൂടുമ്പോള്‍ ഈ കുത്തിവെപ്പ് എടുത്താല്‍ മതിയാകും.
ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്. ഏകദേശം 270,000 ആളുകള്‍ക്കാണ് പ്രതിവര്‍ഷം ഹൃദയാഘാതം ഉണ്ടാവുന്നത്.ഇവരില്‍ നല്ലൊരു ശതമാനവും ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് തന്നെ മരണത്തിന് കീഴടങ്ങുകയാണ് പതിവ്.പുതിയ കുത്തിവെപ്പിന്റെ കണ്ടുപിടുത്തത്തോടെ ഹൃദയാഘാതം മൂലമുള്ള മരണസംഖ്യ ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.വാണിജ്യാടിസ്ഥാനത്തില്‍ ഈ മരുന്ന് നാല് വര്‍ഷത്തിനുള്ളില്‍ ലഭിച്ചു തുടങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല