1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2018

സ്വന്തം ലേഖകന്‍: സഹപ്രവര്‍ത്തകന്റെ മകന്റെ ജീവന്‍ രക്ഷിക്കാന്‍ കമ്പനി തൊഴിലാളികള്‍ ജോലി ചെയ്തത് 3300 മണിക്കൂര്‍; മനുഷ്യ സ്‌നേഹത്തിന്റെ കണ്ണു നനയിക്കുന്ന കഥ ജര്‍മനിയില്‍ നിന്നും. നാലു വയസ്സുകാരന്‍ മകന്റെ മാരകരോഗത്തിനു മുന്നില്‍ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനിന്ന ആന്‍ഡ്രിയാസ് ഗ്രഫിനാണ് സഹപ്രവര്‍ത്തകരുടെ നല്ല മനസ് തുണയായത്. എഴുന്നൂറില്‍പരം സഹപ്രവര്‍ത്തകര്‍ 3300 മണിക്കൂര്‍ അധികം ജോലി ചെയ്തപ്പോള്‍, ആന്‍ഡ്രിയാസ് ഗ്രഫിനു ജോലി നഷ്ടപ്പെടാതെ മകന്‍ ജൂലിയസിനെ പരിചരിക്കാന്‍ ഒരുവര്‍ഷം ആശുപത്രിയില്‍ നില്‍ക്കാന്‍ കഴിഞ്ഞു.

മധ്യജര്‍മനിയിലെ ഫ്രോണ്‍ഹൗസനില്‍ സീഡല്‍ കമ്പനിയിലെ ജീവനക്കാരന്‍ ആന്‍ഡ്രിയാസ് ഗ്രഫ് (36) മകനു ലുക്കീമിയ (രക്താര്‍ബുദം) ആണെന്നറിഞ്ഞതു 2017 ജനുവരിയിലാണ്. ഒരു വര്‍ഷത്തോളം നീളുന്ന ചികില്‍സയ്ക്കായി ഗ്രഫിന് മകന്റെ കൂടെ നില്‍ക്കേണ്ടിയിരുന്നു. അവകാശാവധികളൊക്കെ എടുത്തു തീര്‍ന്നു ഗ്രഫിനു തൊഴില്‍ നഷ്ടപ്പെടുമെന്നായപ്പോള്‍ കമ്പനിയിലെ ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍ പിയ മേയറാണ് പുതിയ ആശയവുമായി എത്തിയത്. ഗ്രഫിന്റെ പ്രശ്‌നം കമ്പനി ജീവനക്കാരെ അറിയിക്കുക.

സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ ജീവനക്കാര്‍ സഹപ്രവര്‍ത്തകനു വേണ്ടി അധികജോലി ചെയ്യാന്‍ തയാറായി. ചികില്‍സ ഒന്‍പതു മാസം പിന്നിട്ടപ്പോള്‍ ജൂലിയസിന്റെ അമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇരുവരേയും തനിച്ചാക്കി കടന്നുപോയി. ഇതോടെ കുട്ടിയെയും കൊണ്ട് ഏതാനും ദിവസം വീട്ടിലേക്കു മടങ്ങേണ്ടി വന്നു. ഈ മാസം അ!ഞ്ചു വയസ്സാകുന്ന മകനെ കിന്റര്‍ഗാര്‍ട്ടനില്‍ ചേര്‍ത്തശേഷം വീണ്ടും ജോലിക്കു ചേരാനുള്ള തയാറെടുപ്പിലാണു ഗ്രഫ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.