മകള്‍ക്കും അമ്മയ്ക്കും തമ്മില്‍ പ്രായ വ്യത്യാസം വെറും പത്തു വയസു മാത്രം! കേട്ടാല്‍ ഞെട്ടണ്ട ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അമ്മമാരില്‍ ഒരാളാണ് ഈ കൊളംബിയന്‍ പെണ്‍കുട്ടി. പത്തു വയസു മാത്രം പ്രായമായ ഈ പെണ്‍കുട്ടി ഗര്‍ഭം ധരിക്കുകയും പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞു ആരോഗ്യത്തോടെ സുഖമായി ഇരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കൊളംബിയയുടെ വടക്കന്‍ ഭാഗങ്ങളിലുള്ള ല ഗ്വാജിറ പെനിന്‍സുല സ്വദേശിയാണ് പെണ്‍കുട്ടി. അവിടുത്തെ വയു ഗോത്രവര്‍ഗക്കാരിയായ പെണ്‍കുട്ടി 39 ആഴ്ചകളോളം ഗര്‍ഭം ചുമക്കുകയും ഒടുവില്‍ സിസേറിയന് വഴി ഒരു പെണ്‍കുട്ടിയെ പ്രസവിക്കുകയും ചെയ്യുകയായിരുന്നു.
സാധാരണ സ്ത്രീകള്‍ക്ക് 38 ആഴ്ചയാണ് ഗര്‍ഭകാലം. രക്തപ്പോക്ക് കൂടിയതിനാലാണു കുട്ടിയെ ആശുപത്രിയില്‍ കൊണ്ട് വന്നത്. ഈ വയസിലുള്ള പ്രസവം ആയതിനാല്‍ വേദന വളരെ കൂടുതല്‍ ആയിരിക്കും. ഒടുവില്‍ ഡോക്ടര്‍മാര്‍ തന്നെ സിസേറിയന് തീരുമാനിക്കുകയായിരുന്നു. ജനിച്ച കുട്ടിയുടെ തൂക്കം 5lbs ആണ്. കുട്ടിക്ക് മുലപ്പാല്‍ എങ്ങിനെ നല്‍കും എന്നതിനെ പറ്റി എല്ലാവരും ആശയക്കുഴപ്പത്തിലാണ്. കൊളംബിയന്‍ പോലീസ് ഈ കുടുംബത്തിനെതിരെ പ്രായപൂര്‍ത്തിയാകാത്ത ലൈംഗിക ബന്ധത്തിന് കേസ് എടുക്കും എന്നാണു വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
വളരെ ചെറുപ്പത്തിലേ കുട്ടികളെ പ്രസവിക്കുന്നത് ഈ ഗോത്രത്തില്‍ ഇതാദ്യമല്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്. കുട്ടിയുടെ അച്ഛന് ഒരു പതിനഞ്ചുകാരനാണ് എന്നും അല്ല മുപ്പതുകാരനാണ് എന്നുമുള്ള ഊഹാപോഹങ്ങളിലാണ് അവിടുത്തെ പത്രങ്ങള്‍. എന്നാല്‍ ഇത് വരേയ്ക്കും അച്ഛന് ആരെന്നുള്ളത് പുറത്തു വന്നിട്ടില്ല. ഇതേ രീതിയില്‍ ഇവിടെ പെണ്‍കുട്ടികളെ മുന്‍പും കണ്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പാവക്കുട്ടികളുമായി കളിക്കേണ്ട പ്രായത്തില്‍ സ്വന്തം കുഞ്ഞിനെ പരിപാലിക്കുക എന്നത് തീര്‍ത്തും ന്യായീകരിക്കുവാനാകാത്ത സത്യമാണ്. ഈ ഗോത്ര വര്‍ഗക്കാരുടെ ആചാരങ്ങളും രീതികളും ഈ രീതിയില്‍ത്തന്നെ തുടരുന്നതിനാല്‍ ഇനിയും ഇതേ വയസിലുള്ള പെണ്‍കുട്ടികള്‍ വരും എന്ന് തന്നെയാണ് പലരും കരുതുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ എന്ന രേകൊര്ടിനു ഉടമ അഞ്ചു വയസില്‍ കുട്ടിയെ പ്രസവിച്ച ലിനമേദിന എന്ന പേര് സ്വദേശിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല