സ്വന്തം ലേഖകന്‍: കൊളംബിയന്‍ ഗറില്ലാ പോരാളി തലവനെ സൈന്യം വധിച്ചു, പുറകില്‍ അമേരിക്കന്‍ കരങ്ങളെന്ന് ആരോപണം. കൊളംബിയയിലെ പ്രധാന ഗറില്ലാ പോരാളി തലവനായ നോം ഗുവേരയെയാണ് കൊളംബിയന്‍ സൈന്യം കൊലപ്പെടുത്തിയത്.
നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ തലവനാണ് കൊല്ലപ്പെട്ട നോം.
കൊളംബിയന്‍ ഭരണകൂടത്തിനെതിരെ സന്ധിയില്ലാത്ത ഗറില്ലാ പോരാട്ടം നടത്തുന്ന വിഭാഗമാണ് നാഷണല്‍ ലിബറേഷന്‍ ആര്‍മി.
സര്‍കാരിനെതിരെ പൊരുതുന്ന വിവിധ ഗറില്ലാ ഗ്രൂപ്പുകള്‍ക്കിടയില്‍ നാഷണല്‍ ലിബറേഷന്‍ ആര്‍മിയെ വലുപ്പംകൊണ്ട് രണ്ടാം സ്ഥാനത്തെത്തിച്ച നേതാവായിരുന്നു നോം. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗറില്ലാ വിഭാഗമാണ് നാഷണല്‍ ലിബറേഷന്‍ ആര്‍മി.
കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ നോം കൊല്ലപ്പെട്ട കാര്യം ടിറ്റ്വറിലൂടെ സ്ഥിരീകരിച്ചു. നോമിനെ കൊലപ്പെടുത്തിയ സായുധസേനക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു പ്രസിഡന്റിന്റെ ട്വിറ്റര്‍ സന്ദേശം. ക്യൂബന്‍ വിപ്ലവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രൂപികരിച്ച ഗറില്ലാ വിഭാഗമാണ് നാണല്‍ ലിബറേഷന്‍ ആര്‍മി.
വിമതരുമായി സര്‍ക്കാര്‍ അനൌദ്യോഗിക സമാധാന ചര്‍ച്ചകള്‍ ആരംഭിച്ച സമയത്ത് ഗറില്ലാ തലവന്‍ കൊല്ലപ്പെട്ടത് കൊളംബിയന്‍ ഭരണകൂടത്തിനെതിരായ സായുധ പോരാട്ടം ശക്തമാക്കാനാണ് സാധ്യത. അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണ് കൊളംബിയ വിമതര്‍ക്കെതിരെ ആക്രമണം നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല