കഴിഞ്ഞ ഞായറാഴ്ച സൂര്യനുമായി ഭീമന്‍ വാല്‍നക്ഷത്രം കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് സോളാര്‍ പ്ലാസ്മ പുറത്തു വന്നതായി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ഗവേഷകര്‍ അറിയിച്ചു.സൂര്യനെ നിരീഷിയ്ക്കുന്ന സോളാര്‍ ആന്റ് ഹെലിയോസ്‌പെറിക് ഒബ്‌സര്‍വേറ്ററി, പുറത്തു വിട്ട വാല്‍നക്ഷത്രം സൂര്യനില്‍ ചെന്നിടിയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചുവടെ കൊടുക്കുന്നു .
വാല്‍നക്ഷത്രം സൂര്യനില്‍ ഇടിച്ചിറങ്ങുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ സൂര്യനില്‍ നിന്നും പൊട്ടിത്തെറിയുണ്ടാകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിയ്ക്കുന്നത്. കൊറോണല്‍ മാസ് ഇജക്ഷന്‍ എന്ന പ്രതിഭാസത്തെ തുടര്‍ന്ന്് അസംഖ്യം ഇലക്‌ട്രോണുകള്‍, അയോണുകള്‍, ആറ്റങ്ങള്‍ എന്നിവ സൂര്യന്റെ കൊറോണയില്‍നിന്ന് ബാഹ്യാകാശത്തേക്കു വ്യാപിച്ചു.
ഈ ഇലക്‌ട്രോണ്‍ മേഘപടലം റേഡിയോ തരംഗങ്ങളുടെ സഞ്ചാരം തടസപ്പെടുത്താനിടയുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. സൂര്യനില്‍നിന്നുളള ഈ കണികാപ്രവാഹം ഏതാനും ദിവസത്തിനുളളില്‍ ഭൂമിയിലെത്തുമെന്നാണു ശാസ്ത്രലോകത്തിന്റെ അനുമാനം. മണിക്കൂറില്‍ അഞ്ചു ദശലക്ഷം കിലോമീറ്റര്‍ വേഗത്തിലാണ് ഇതിന്റെ സഞ്ചാരം.
വാല്‍ നക്ഷത്രം സൂര്യനുമായി കൂട്ടിയിടിച്ചതും സോളാര്‍ പ്ലാസ്മയുടെ ബഹിര്‍ഗമനവും തമ്മിലുളള ബന്ധത്തെക്കുറിച്ചു ബഹിരാകാശ ഗവേഷകര്‍ പഠനം തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല