നമുക്ക് നമ്മുടെ ശരീരത്തെ കൃത്യമായി അറിയാന്‍ സാധിക്കുകില്ല എന്നത് സത്യമാണ്. പ്രത്യേകിച്ച് നമ്മുടെ ശരീര ഗന്ധങ്ങള്‍ നമ്മള്‍ക്ക് ഒരിക്കലും പിടി കിട്ടില്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഇത് പെട്ടെന്ന് തന്നെ മനസിലാകും. നമ്മുടെ വായ്‌നാറ്റത്തെ പേടിക്കുന്ന ധാരാളം പേര്‍ ഉണ്ട്. ഇത് മൂലം പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ വരാന്‍ പോലും പലര്‍ക്കും മടിയാണ്. വായ്നാറ്റത്തിനു കാരണം എന്തൊക്കെ എന്ന് നമുക്ക് നോക്കാം.
ദഹനപ്രശ്നങ്ങള്‍
മിക്കവാറും എല്ലാ ശരീര ദുര്‍ഗന്ധങ്ങള്‍ക്കും ഒരു പരിധി വരെ കാരണം നമ്മുടെ ദഹന പ്രശ്നങ്ങളാണ്. വയറാണ് ഈ ദുര്‍ഗന്ധങ്ങള്‍ പുറത്തു വിടുന്നത്. സവാള, സോസുകള്‍ എന്നിവ വായ്നാറ്റം ഉണ്ടാക്കുന്നതിനു കാരണക്കാരാണ്. ഗ്യാസ് അസിഡിറ്റി വായ്നാറ്റം ഉണ്ടാക്കും. മദ്യം,പുകയില എന്നിവയാണ് ഈ പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണക്കാര്‍. ആന്റി-ആസിഡ്,ധ്യാനം തുടങ്ങിയ മൂലം ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാം.
വായ്, ദന്ത പ്രശ്നങ്ങള്‍
പല്ലിന്റെ പ്രശ്നങ്ങള്‍ വായ്നാറ്റത്തിനു വലിയൊരു കാരണമാണ്. പല്ലിന്റെ ക്ഷയം ദുര്‍ഗന്ധം പുറപ്പെടുവിക്കും. പല്ലുകള്‍ക്കിടയിലെ വിടവ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തങ്ങി നില്‍ക്കുന്നതിനു കാരണമാക്കും. ഇതും ദുര്‍ഗന്ധം പുറപ്പെടുവിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു.
മൂക്ക്, സൈനസ് പ്രശ്നങ്ങള്‍
ക്രോണിക് റിനിട്ടിസ്,സൈനസൈറ്റിസ്,അട്രോപിക് റിനിട്ടിസ് എന്നിവക്ക് വായ്നാറ്റത്തിനു മേല്‍ ദീര്‍ഘകാല സ്വാധീനം ഉണ്ട്. ഇത് മാറുന്നതിനു ഒരേ ഒരു ഉപായമേ ഉള്ളൂ നമ്മുടെ പ്രശ്നങ്ങള്‍ നമ്മള്‍ തന്നെ കണ്ടെത്തി പരിഹരിക്കുക.
വായിലെ പ്രശ്നങ്ങള്‍, ദന്തപരമായ പ്രശ്നങ്ങള്‍, തൊണ്ട, നാസിക പ്രശ്നങ്ങള്‍ എന്നിവ ഒരു ഡോക്ടറുടെ സഹായത്താല്‍ പരിഹരിക്കാവുന്നതാണ്. കഴിക്കുന്ന വിരുദ്ധഭക്ഷണങ്ങളുടെ അളവുകള്‍ കുറക്കുക. മദ്യം,പുകയില എന്നിവയുടെ ഉപയോഗം കുറക്കുക. ഗാസ്ട്രിക്ക് അസിഡിറ്റി കുറയ്ക്കുവാന്‍ ആവശ്യമായ കരുതലുകള്‍ എടുക്കുക. ഇടയ്ക്കിടയ്ക്ക് പരിശോധനകള്‍ നടത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല