സ്വന്തം ലേഖകൻ: ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര പദ്ധതിക്ക് കീഴില്‍ അണുബാധയുള്ള രക്തം സ്വീകരിക്കാന്‍ നിര്‍ബന്ധിതരായ നാലായിരം പേര്‍ക്ക് മൊത്തം 2 മില്യന്‍ പൗണ്ട് ലഭിക്കും. കഴിഞ്ഞ തിങ്കളാഴ്ച അരോഗ്യ വകുപ്പിന് സംഭവിച്ച പിഴവിനെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. അതികൃതര്‍ പിഴവ് മൂടിവെച്ചെന്നും അസ്വീകാര്യമായ അപകടങ്ങള്‍ക്ക് ഇരകളെ വിട്ടു കൊടുത്തു എന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ നഷ്ടപരിഹാരത്തിന്റെ ആദ്യ ഘടു വിതരണം ചെയ്യും.
അതിനു മുന്‍പായി, 2,10,000 പൗണ്ടിന്റെ ഇടക്കാലാശ്വാസം വരുന്ന വേനല്‍ക്കാലത്ത് നല്‍കും. ഇതിനോടകം തന്നെ 1 ലക്ഷം പൗണ്ടോളം നഷ്ട പരിഹാരം ലഭിച്ച 4000 ഇരകള്‍ക്കായിരിക്കും ഇത് നല്‍കുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം കൂടുതല്‍ പേര്‍ക്ക് നല്‍കുമെന്നാണ് സര്‍ക്കാര്‍ വക്താക്കള്‍ പറയുന്നത്. രക്തം വഴി അആണുബധ ഉണ്ടായവരുടെ ബന്ധുക്കള്‍ക്കും ഉറ്റവര്‍ക്കുമെല്ലാം ഇത് ലഭ്യമക്കും. ഇരകളുടെ മക്കളും മാതാപിതാക്കളുമൊക്കെ ഇതില്‍ ഉള്‍പ്പെടും. ഇതാദ്യമായിട്ടാണ് അവര്‍ക്ക് നഷ്ടപരിഹരം ലഭിക്കുന്നത്.
മൊത്തം നഷ്ടപരിഹാര തുക ഏതാണ് 10 ബില്യന്‍ പൗണ്ട് വരും എന്നാണ് കണക്കാക്കുന്നത്. എന്‍ എച്ച് എസ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശപ്പെട്ട ചികിത്സാ ദുരന്തം എന്നാണ് അണുബാധയുള്ള രക്തം രോഗികള്‍ക്ക് നല്‍കിയ ഈ നടപടിയെ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് സി എന്നിവ ബാധിച്ച രക്തം 1970 നും 1991 നും ഇടയിലായി 30,000 ല്‍ ഏറെ പേര്‍ക്കാണ് നല്‍കിയത്. അതില്‍ 3000 ഓളം പേര്‍ ഇതിനോടകം മരണമടഞ്ഞു കഴിഞ്ഞു. ധാരാളം ഹീമോഫിലിക് രോഗികള്‍ക്ക് ചികിത്സയുടെ ഭാഗമായി ഈ അശുദ്ധ രക്തമാണ് നല്‍കിയത്.
പരിക്കുകള്‍ പറ്റുക, അരോഗ്യ പ്രശ്നങ്ങള്‍, സമൂഹത്തില്‍ ഒറ്റപ്പെടുക, സ്വകര്യ ജീവിതത്തിന് ഭംഗം വരിക, കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ കഴിയാതെ വരിക, കെയര്‍ ചെലവുകള്‍, സാമ്പത്തിക നഷ്ടം എന്നീ മാനാദണ്ഡങ്ങാള്‍ പരിശോധിച്ചായിരിക്കും നഷ്ട പരിഹാരം നല്‍കുക. ഓരോ വ്യക്തിയുടെയും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ലഭിക്കുന്ന നഷ്ട പരിഹാര തുക വ്യത്യസപ്പെടും. എന്നാല്‍, എച്ച് ഐ വി, എച്ച് ഐ വിക്കൊപ്പം ഹെപ്പറ്റൈറ്റിസ് എന്നിവ ബാധിച്ചവര്‍ക്ക് 2 മില്യന്‍ അധികമായി നല്‍കും. ഹെപ്പറ്റൈറ്റിസ് ബാധിതര്‍ക്ക് 1 മില്യന്‍ അധികമായി ലഭിക്കും.
അതുപോലെ, കെയര്‍ ചെലവുകള്‍ അമിതമായി ഉണ്ടാകുന്നവര്‍ക്കും, രക്തത്തിലൂടെ അണുബാധ ഉണ്ടാകുന്നതിന് മുന്‍പായി ഉയര്‍ന്ന വരുമാനം ലഭിച്ചിരുന്നവര്‍ക്കും പരമാവധി കൂടുതല്‍ തുക നഷ്ടപരിഹാരമായി ലഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല