സ്വന്തം ലേഖകന്‍:ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം, സൗദി അറേബ്യ വിദേശത്തു നിന്നുള്ള ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തി. സൗദി ആരോഗ്യമേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം ഏപ്പെടുത്തുമെന്ന് നേരത്തെ തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സൗദിയിലെ ആരോഗൃ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി വിദേശത്തുനിന്നുള്ള ഡെന്റല്‍ ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെച്ചതായി സൗദി തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു.
സൗദി ആരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷമാണ് വിദേശത്തുനിന്നുള്ള ഡെന്റല്‍ ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവച്ചതെന്നും അറിയിപ്പില്‍ പറയുന്നു. നിരവധി സ്വദേശികള്‍ ആരോഗ്യ മേഖലയില്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നുണ്ട്. അത്തരം യുവതി യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനു വേണ്ടിയാണ് വിദേശത്തുനിന്നുള്ള റിക്രൂട്ട്‌മെന്റ് നിര്‍ത്തലാക്കുന്നതെന്നാണ് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
സ്വകാര്യ ആരോഗ്യ മേഖലയില്‍ സ്വദേശികള്‍ക്ക് അവസരം ഒരുക്കുകയാണ് ലക്ഷ്യം. സൗദി ആരോഗ്യമേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണ നടപടിക്ക് 2017ല്‍ തുടക്കം കുറിക്കുമെന്ന് നേരത്തെ തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ അറിയിച്ചിരുന്നു.സ്വകാര്യ ആരോഗ്യ മേഖലയില്‍ സ്വദേശിവല്‍ക്കരണ നടപടികള്‍ തുടരുന്നതിന് ആരോഗ്യ, തൊഴില്‍ മന്ത്രാലയങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പ്രത്യേക സമിതിക്കു രൂപം നല്‍കി സ്വദേശിവല്‍ക്കരണത്തിന് വേഗം കൂട്ടാനാണ് സൗദി സര്‍ക്കാരിന്റെ നീക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല