നടി പദ്മപ്രിയയ്‌ക്കെതിരെ സംവിധായകനും നിര്‍മ്മാതാവുമായ എം.എ.നിഷാദ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷിന് പരാതി നല്‍കി. പദ്മപ്രിയയും മാനേജരും മൂലം തനിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് നിഷാദിന്റെ പരാതി.
നമ്പര്‍ 66 മധുരബസ് എന്ന സിനിമ ഷൂട്ടിംഗ് പദ്മപ്രിയ കാരണം തടസപ്പെട്ടുവെന്നാണ് നിഷാദിന്റെ പരാതി. പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കം കാരണം നടി ഷൂട്ടിംഗിനെത്താതിരിക്കുകയായിരുന്നു.
നിഷാദ് നല്‍കിയ പരാതിയുടെ അടിസ്ഥാനം എന്താണെന്ന് അറിയില്ലെന്നും അതിനാല്‍ പ്രതികരിക്കുന്നില്ലെന്നും പദ്മപ്രിയ പറഞ്ഞു
എട്ടു ലക്ഷം രൂപയായിരുന്നു പദ്മപ്രിയയ്ക്ക് ആ ചിത്രത്തില്‍ പ്രതിഫലമായി നിശ്ചയിച്ചിരുന്നതെന്നാണ് നിഷാദ് പറയുന്നത്. എന്നാല്‍ മാനേജര്‍ ഇടപെട്ടപ്പോള്‍ അത് 10 ലക്ഷമായി. മാനേജരുടെ കമ്മീഷന്‍ ഉള്‍പ്പെടെയാണ് ഈ തുക. ഒടുവില്‍ 9,30,000 രൂപ നല്‍കിയെന്നും ശേഷിച്ച 70,000 രൂപ നികുതിയടയ്ക്കാനായി മാറ്റി വച്ചുവെന്നും നിഷാദ് പറഞ്ഞു.
എന്നാല്‍ ബാക്കി തുകയും ലഭിച്ചല്ലാതെ ഷൂട്ടിംഗിനിറങ്ങില്ലെന്ന് പദ്മപ്രിയ വാശി പിടിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാത്ത നടി രണ്ടുദിവസം സെറ്റില്‍ നിന്ന് വിട്ടുനിന്നു. ഇതുകാരണം ഷൂട്ടിംഗ് മുടങ്ങിയെന്നും നിഷാദ് കുറ്റപ്പെടുത്തുന്നു. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്ക് വിളിച്ചിട്ട് നടി വന്നില്ലെന്നും നിഷാദ് ആരോപിക്കുന്നു.
അതേസമയം നിഷാദ് നല്‍കിയ പരാതിയുടെ അടിസ്ഥാനം എന്താണെന്ന് അറിയില്ലെന്നും അതിനാല്‍ പ്രതികരിക്കുന്നില്ലെന്നും പദ്മപ്രിയ പറഞ്ഞു. പരാതി സംബന്ധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും പദ്പ്രിയ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല