ലണ്ടന്‍: നൂറ്റാണ്ടുകളായി ലോകത്ത് നിലനില്‍ക്കുന്ന ഒരു ചര്‍ച്ചയാണ് ബൈബിള്‍ എഴുതിയത് ആരാണെന്ന് എന്നത്. പലര്‍ ചേര്‍ന്നാണ് ഈ വിശുദ്ധ പുസ്തകം പൂര്‍ത്തിയാക്കിയതെന്ന് ചിലര്‍ തര്‍ക്കിക്കുമ്പോള്‍ അതിലെ സന്ദേശങ്ങളുടെ ഏകീകരണ സ്വഭാവം ഒരാള്‍ ഒറ്റയ്ക്കാണ് ബൈബിള്‍ എഴുതിയതെന്ന് തെളിയിക്കുന്നതായി മറ്റൊരു വിഭാഗം വാദിക്കുന്നു.
ബൈബിളിന് പിന്നിലെ ആ രഹസ്യം പുറത്തു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇസ്രായേലിലെ ഒരു കൂ്ട്ടം ശാസ്ത്രജ്ഞര്‍. ഇതിനായി ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം തയ്യാറാക്കകുകയാണ് ഇവര്‍. പ്രോഗ്രാമിന്റെ അല്‍ഗോരിതം ഏതാണ്ട് പൂര്‍ത്തിയായെന്നും ഈ പ്രോഗ്രാം ഉപയോഗിച്ച് ബൈബിളിന്റെ മാത്രമല്ല ഒട്ടുമിക്ക മതഗ്രന്ഥങ്ങളുടെയും ഉല്‍പ്പത്തികള്‍ കണ്ടെത്താന്‍ സാധിക്കുമെന്നുമാണ് അവര്‍ പറയുന്നത്.
ബൈബിള്‍ പണ്ഡിതന്മാരും ശാസ്ത്രജ്ഞര്‍ക്കൊപ്പമുണ്ട്. ഒരാളല്ല ഈ എഴുത്തിന് പിന്നിലെന്ന് തെളിഞ്ഞാല്‍ അടുത്ത പടിയായി ബൈബിളിലെ ഓരോ ഭാഗങ്ങളും ഏത് കാലത്തെഴുതിയെന്നും അതില്‍ എത്ര പേര്‍ക്ക് പങ്കുണ്ടെന്നും കണ്ടെത്തുകയായിരിക്കും ഇവരുടെ ലക്ഷ്യം. ബൈബിളിന്റെ ആദ്യ അഞ്ച് പുസ്തകങ്ങളായ തോറ എഴുതിയത് മോസസ് ആണെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. എന്നാല്‍ മറ്റു ചിലര്‍ പറയുന്നത് ഇത് പലര്‍ ചേര്‍ന്നാണ് പൂര്ത്തിയാക്കിയതെന്നാണ്. എന്നാല്‍ ബൈബിളിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകളും അവയുടെ അര്‍ത്ഥങ്ങളും പരിശോധിച്ച് ഈ പ്രോഗ്രാമിലൂടെ ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പരിഹാരം കാണാമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. എഴുത്തിന്റെ ശൈലി പരിശോധിക്കാനും ഈ പ്രോഗ്രാമിന് സാധിക്കും.
ടെല്‍ അവീവ് സര്‍വകലാശാലയിലെ ബഌവട്‌നിക് സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സസിലെ പ്രൊഫസറായ നചും ദെര്‍സോവിച്ചിന്റെ നേതൃത്വത്തിലാണ് പ്രോഗ്രാം വികസിപ്പിച്ചെടുക്കുന്നത്. അല്‍ഗോരിതം പരിശോധിച്ചതില്‍ നിന്നും പ്രോഗ്രാം ഫലം കാണുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് അദ്ദേഹം അറിയിച്ചു. പോര്‍ട്‌ലാന്‍ഡില്‍ നടക്കാനിരിക്കുന്ന കമ്പ്യൂട്ടര്‍ ലിംഗ്വിസ്റ്റിക്‌സ് അസോസിയേഷന്റെ നാല്‍പ്പത്തിയൊമ്പതാം വാര്‍ഷിക സമ്മേളനത്തില്‍ പ്രോഗ്രാം സമര്‍പ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല