ഗര്‍ഭം ധരിക്കുകയെന്ന് പറഞ്ഞാല്‍ അതൊരു ആഘോഷമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സന്തോഷത്തിലേക്കായിരിക്കും കുട്ടി വന്ന് പിറക്കുക. ഭൂരിപക്ഷം കുടുംബങ്ങളിലേയും കാര്യം ഇങ്ങനെ തന്നെയാണ്. ഭാര്യ ഗര്‍ഭിണിയായി എന്നറിയുമ്പോള്‍ കൂട്ടുകാര്‍ക്ക് രണ്ടെണ്ണം മേടിച്ചു കൊടുക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. അവിടെ എവിടെപ്പോയാലും അങ്ങനെ തന്നെയാണ്. അത് കൂട്ടുകാര്‍ക്ക് രണ്ടെണ്ണം മേടിച്ചു കൊടുക്കുന്നതിന്റെ അപ്പുറത്തേക്ക് പോകാറെയില്ല.
എന്നാല്‍ ബ്രിട്ടണില്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഇപ്പോള്‍ ബ്രിട്ടണില്‍ ഗര്‍ഭാവസ്ഥ ഒരു ആഘോഷമായി മാറിയിരിക്കുകയാണ്. ഗര്‍ഭാവസ്ഥയുടെ കച്ചവടവത്കരണം എന്നാണ് അതിനെ മിഡ്‍വൈഫുമാരുടെ ലീഡര്‍ വിശേഷിപ്പിക്കുന്നത്. ബ്രിട്ടണില്‍ നടക്കുന്ന പാര്‍ട്ടികളില്‍ ഗര്‍ഭസ്ഥശിശുവിന്റെ 3d-4d സ്കാന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആശുപത്രികളില്‍ കൈക്കൂലി കൊടുത്ത് സംഘടിപ്പിക്കുന്ന ചിത്രങ്ങളാണ് പാര്‍ട്ടിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത് സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും എന്നാണ് റോയല്‍ കോളേജിലെ മിഡ്‌വൈഫ് ചീഫ് പ്രൊഫസര്‍ കാത്തി വാര്‍വിച്ച് പറയുന്നത്.
ഇത്തരം പാര്‍ട്ടികള്‍ ഗര്‍ഭിണികളില്‍ ഉണ്ടാക്കുന്ന മാനസിക പിരിമുറുക്കം വളരെ വലുതാണെന്നും അത് പിന്നീട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു പാര്‍ട്ടി കഴിയുന്നതോടെ ഗര്‍ഭിണി കുഞ്ഞിന്റെ പ്രാധാന്യത്തെക്കുറിച്ച് തിരിച്ചറിയാന്‍ തുടങ്ങുന്നു. അത് ഗുണത്തെക്കാള്‍ കൂടുതലായിട്ട് ദോഷമാണ് ഉണ്ടാക്കുന്നത്. അതിനെല്ലാത്തിനുമുപരി ഗര്‍ഭസ്ഥശിശുവിന്റെ പൊസിഷനും മറ്റ് ആരോഗ്യസ്ഥിതിയും അറിയാന്‍ വേണ്ടി നടത്തുന്ന സ്കാന്‍ റിസള്‍ട്ടുകള്‍ ആഘോഷത്തിനുവേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.
15 പൗണ്ട് കൊടുത്താണ് സ്കാന്‍ റിസള്‍ട്ടുകള്‍ പലരും കൈക്കലാകുന്നത്. ചില കമ്പനികള്‍ സ്കാന്‍ റിസള്‍ട്ടുകള്‍ ഷാംപെയ്ന്‍ പാക്കേജായിട്ട് 165 പൗണ്ടിനും വിഐപി പാക്കേജായിട്ട് 185 പൗണ്ടിനും കൊടുക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല