സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ കോംഗോ പൗരനെ തല്ലിക്കൊന്ന സംഭവം, കോംഗോയില്‍ ഇന്ത്യക്കാര്‍ക്കെതിരെ ആക്രമം. ആക്രമണത്തില്‍ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള നിരവധി സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടു. കോംഗോയിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഈ മാസം ഇരുപതിനാണ് ഡല്‍ഹിയിലെ വസന്ത്കുഞ്ജില്‍ കോംഗോ സ്വദേശിയായ യുവാവിനെ ഒരു സംഘം മര്‍ദ്ദിച്ചു കൊന്നത്. കുറ്റവാളികള്‍ക്കെതിരെ ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് കോംഗോയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ ആക്രമണം തുടങ്ങിയത്. അയ്യായിരത്തിലധികം ഇന്ത്യക്കാരുള്ള കിന്‍ഷാസയില്‍ നടന്ന പ്രതിഷേധ റാലിക്കിടെ ചിലര്‍ അക്രമാസക്തരാകുകയായിരുന്നു.
ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. കോഗോ യുവാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഫ്രിക്കന്‍ ദിനാഘോഷത്തില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യയിലെ ആഫ്രിക്കന്‍ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല