ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജന്മദിനം 2011 ഡിസംബര്‍ 28ന് ഒ.ഐ.സി.സി യു.കെ സമുചിതമായി ആഘോഷിക്കുന്നു. ലണ്ടനില്‍ നടക്കുന്ന ചടങ്ങ് മുന്‍ കെ.പി.സി.സി പ്രസിഡന്റ് ശ്രീ . കെ. മുരളീധരന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. ഒ.ഐ.സി.സി യു.കെയുടെ തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ കമ്മറ്റി ഭാരവാഹികളും പന്ത്രണ്ട് റീജണുകളില്‍ നിന്നുമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍കാല പ്രവര്‍ത്തകരും ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുമെന്ന് നാഷണല്‍ ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പില്‍ അറിയിച്ചു.
കോണ്‍ഗ്രസ് ജന്മദിനാഘോഷങ്ങള്‍ക്ക് ശേഷം നടക്കുന്ന സമ്മേളനത്തില്‍ ലീഡര്‍ കെ. കരുണാകരന്‍ പുരസ്ക്കാരങ്ങള്‍ വിജയികള്‍ക്ക് നല്‍കുന്നതാണ്. ബ്രിട്ടനിലെ കുടിയേറ്റ മലയാളികളില്‍ നിന്നും സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മൂന്ന് പേര്‍ക്കാവും പുരസ്ക്കാരങ്ങള്‍ സമ്മാനിക്കുക. പുരസ്ക്കാരങ്ങള്‍ക്ക് പരിഗണിക്കപ്പെടുന്നതിനായി അര്‍ഹരായ ആളുകളെ നോമിനേറ്റ് ചെയ്യാവുന്നതാണ്. ആളുകള്‍ക്ക് സ്വയം നോമിനേഷന്‍ സമര്‍പ്പിക്കുകയോ അല്ലെങ്കില്‍ അര്‍ഹരായവരെ നോമിനേറ്റ് ചെയ്യുകയോ ചെയ്യുന്നതിനുള്ള അവസരം ഉണ്ടാകുന്നതാണ്. പുരസ്ക്കാരം നല്‍കുന്നത് സംബന്ധിച്ച അന്തിമമായ തീരുമാനം ഇതിനായി രൂപീകരിച്ചിരിക്കുന്ന ജൂറിയുടേതാകും.
ഡോ. രാധാകൃഷ്ണ ജി. പിള്ള, അഡ്വ. എന്‍ രാംദാസ്, ശ്രീ. തമ്പി ജോസ് എന്നിവരാണ് ജൂറി അംഗങ്ങള്‍. ഡിസംബര്‍ 22നോ അതിനു മുന്‍പോ ജൂറിയുടെ പക്കല്‍ പോസ്റ്റലായോ ഇ-മെയില്‍ വഴിയോ എത്തുന്ന നോമിനേഷനുകളാവും പരിഗണിക്കുക. നോമിനേഷനുകള്‍ക്ക് പ്രത്യേകമായ ഫോം ഉണ്ടായിരിക്കും. ഇത് സംബന്ധിച്ച വിശദമായ വിവരങ്ങള്‍ക്ക് ജൂറി അംഗങ്ങളായ
ഡോ. രാധാകൃഷ്ണ ജി പിള്ള, pillai_radhakrishna@hotmail.com, Phone: 07872606312/ 02088988681,
അഡ്വ. എന്‍ രാംദാസ്: advnramdas@yahoo.co.uk, Phone: 07734230274,
ശ്രീ തമ്പി ജോസ് : josethampi@yahoo.co.uk, Phone : 0151 280 8116 / 0757 698 3141 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
ശ്രീ. കെ. മുരളീധരന്‍ എം.എല്‍.എ വരുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ദേശീയ ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പിലിനെ ബന്ധപ്പെടാവുന്നതാണ്. 01202892276, 07411507348
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല