സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കടുത്ത പരാജയം നേരിട്ട കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നേതാക്കള്‍ സ്വയം സ്ഥാനമൊഴിയുന്നു. പുതിയ ടീമിനെയും നേതൃത്വത്തെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തന്നെ തെരഞ്ഞെടുക്കട്ടെ എന്ന ഉദ്യേശത്തിലാണ് നേതാക്കളുടെ രാജി.
പാര്‍ട്ടിയുടെ ലോ ആന്റ് ആര്‍.ടി.ഐ സെല്‍ ചെയര്‍മാനായ വിവേക് തങ്ക സ്ഥാനം രാജിവച്ച് മണിക്കൂറുകള്‍ക്ക് ശേഷം ദല്‍ഹി, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി നേതാക്കളാണ് സ്ഥാനമൊഴിഞ്ഞത്.
ഈ പ്രതിസന്ധി കൂടുതല്‍ക്കാലം കോണ്‍ഗ്രസിന് നേരിടാന്‍ കഴിയില്ലെന്നും രാഹുല്‍ഗാന്ധി പാര്‍ട്ടിയെ പോരാട്ട വീര്യത്തോടെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വിവേക് തങ്കയുടെ രാജി.
‘ഞങ്ങള്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും വെക്കുന്നു. തന്റെ ടീമിനെ രാഹുല്‍ജിക്ക് സ്വയം പ്രഖ്യാപിക്കാം. ഈ പ്രതിസന്ധി കൂടുതല്‍ക്കാലം കോണ്‍ഗ്രസിന് നേരിടാന്‍ കഴിയില്ല.’ വിവേക് തങ്ക ട്വിറ്ററില്‍ കുറിച്ചു. ഇന്ന് ഉച്ചയോടെ ദല്‍ഹി കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായ രാജേഷ് ലിലോത്തിയ സ്ഥാനം രാജിവച്ചിരുന്നു.
വിവേക് തങ്കയ്ക്കും രാജേ് ലിലോത്തിയക്കും പുറമെ ഹരിയാന വനിതാ കോണ്‍ഗ്രസ് മേധാവി സുമിത്ര ചൗഹാന്‍, മേഘാലയ ജനറല്‍ സെക്രട്ടറി നേറ്റ പി.സംഗമ, സെക്രട്ടറി വീരേന്ദര്‍ റാത്തോഡ്, ഛത്തീസ്ഗണ്ഡ് സെക്രട്ടറി അനില്‍ ചൗധരി, മധ്യപ്രദേശ് സെക്രട്ടറി സുധീര്‍ ചൗധരി, ഹരിയാന സെക്രട്ടറി സത്യവീര്‍ യാദവ് എന്നിവരും രാജിവെച്ചിരുന്നു.
തോല്‍വിക്ക് പിന്നാലെ ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളും കോണ്‍ഗ്രസ് പിരിച്ചുവിട്ടിരുന്നു.എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നിര്‍ദ്ദേശത്തിലായിരുന്നു നടപടി. പിന്നാലെ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ടംഗസമിതിയെയും നിയോഗിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല