ബ്രിട്ടന്‍ യൂറോപ്പ്യന്‍ യൂണിയനില്‍ത്തന്നെ തുടരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍. മാഞ്ചസറ്ററില്‍ നടന്ന കോണ്‍സര്‍വ്വേറ്റീവ് പാര്‍ട്ടി യോഗത്തിലാണ് കാമറോണ്‍ ഇക്കാര്യം അറിയിച്ചത്. ‘യുകെ യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നും പുറത്തു പോകില്ല എന്നാണ് താന്‍ വിശ്വസിക്കുന്നത്’- കാമറോണ്‍ പറഞ്ഞു. യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പിന്മാറുന്ന കാര്യത്തില്‍ ജനഹിത പരിശോധന നടത്തണമെന്ന ആവശ്യം ശകതമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ വിശദീകരണം. യൂറോപ്പിലെ നില നില്‍ക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് രാജ്യം ഇപ്പോള്‍ പരിഗണന നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിസ്തുമസിനു മുമ്പു തന്നെ യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നും പിന്‍മാറാന്‍ ജനഹിത പരിശോധന നടത്തണമെന്നായിരുന്നു ആവശ്യം. ബ്രിട്ടനിലെ ബിസിനസ് ബെഞ്ചും ഡിസംബറിനു മുന്‍പ് ഇക്കാര്യത്തില്‍ അഭിപ്രായ വോട്ടെടുപ്പ് വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. യൂറോപ്പ്യന്‍ മേഖലയില്‍ തുടരുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരത്തിലൊരു ആവശ്യം ശകതമാകാന്‍ കാരണം. യൂറോപ്പ്യന്‍ മേഖലയിലെ ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയില്‍ ഇത്തരമൊരു മാറ്റത്തിന് പ്രസക്തിയുണ്ടെന്നാണ് ബിസിനസ് ബെഞ്ച്് യൂണിയന്‍ ചെയര്‍മാന്‍ നടാഷ ഏഞ്ചല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. അഭിപ്രായ വോട്ടെടുപ്പിനെ അനുകൂലിച്ച് കൊണ്ട് ഒരുലക്ഷം ആളുകളാണ് ഒപ്പിട്ടത്. ഇത്തരമൊരു പരിശോധനക്ക് സര്‍ക്കാര്‍ തയ്യാറാവുകയാണെങ്കില്‍ 1975നു ശേഷം ബ്രിട്ടനില്‍ നടക്കുന്ന ഏറ്റവും വലിയ ജനഹിത പരിശോധനയായിരിക്കുമിതെന്ന പ്രത്യകതയും ഇതിനുണ്ട്. പൊതുവിപണിയില്‍ അംഗമാകുന്നതിനായിരുന്നു ബ്രിട്ടനില്‍ 1975ല്‍ പൊതുജനാഭിപ്രായത്തിനായുള്ള വോട്ടെടുപ്പ് നടന്നത്.
എന്നാല്‍ യൂറോപ്പിലെ പ്രതിസന്ധികള്‍ ബ്രിട്ടന് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും കാമറോണ്‍ യോഗത്തില്‍ പഘഞ്ഞു. യൂറോപ്പിലെ ആശങ്കകള്‍ യൂറോയുടെ മൂല്യം കുറച്ചു. നിക്ഷേകര്‍ യൂറോയെക്കാള്‍ പ്രാധാന്യം ഡോളറിനു നല്‍കിയതാണ് കാരണം. എന്നാല്‍ യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നും പിന്മാറുന്നതിനായി നടക്കുന്ന ചര്‍ച്ചകള്‍ക്കെതിരെ യൂറോപ്പില്‍ കടുത്ത അമര്‍ഷമാണുള്ളത്. ബ്രിട്ടന്റെ ചുവട് പിടിച്ച് മറ്റു രാജ്യങ്ങളും ഇത്തരത്തില്‍ മാറുമെന്നാണ് യൂറോയുടെ ആശങ്ക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല