യു കെയില്‍ പി ആറോ ,പൌരത്വമോ ഉള്ളവരെ വിവാഹം കഴിക്കുന്നവര്‍ക്ക് യു കെ വിസ നല്‍കുന്നതില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.നിര്‍ബന്ധിത വിവാഹങ്ങള്‍ മൂലവും.വ്യാജ വിവാഹങ്ങള്‍ മൂലവും ഉണ്ടാകുന്ന കുടിയേറ്റം നിയന്ത്രിക്കാന്‍ ആണ് ഈ തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
പി ആറോ ,പൌരത്വമോ ഉള്ളവര്‍ വിവാഹം കഴിച്ചു കൊണ്ട് വരുന്ന ആളുകള്‍ക്ക് പി ആറിന് അപേക്ഷിക്കാനുള്ള കാലാവധി ഇപ്പോഴുള്ള രണ്ടു വര്‍ഷം എന്നത് അഞ്ചു വര്‍ഷമാക്കി ഉയര്‍ത്താനുള്ള തീരുമാനമാണ് മലയാളികളെ ദോഷകരമായി ബാധിച്ചേക്കാവുന്നത്.
ഈ പരിഷ്ക്കാരം സംബന്ധിച്ച കണ്‍സല്‍ട്ടെഷന്‍ ഇക്കഴിഞ്ഞ 13 ന് ആരംഭിച്ചു.ഒക്റ്റോബര്‍ 6 -ന് പൂര്‍ത്തിയാകും.
കണ്‍സല്‍ട്ടെഷന്‍ മുഖേന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന പരിഷ്ക്കാരങ്ങള്‍ താഴെപ്പറയുന്നവയാണ്
നിര്‍ബന്ധിതമായും വ്യാജമായും നടക്കുന്ന വിവാഹങ്ങള്‍ കണ്ടു പിടിക്കാന്‍ നടപടികള്‍ സ്വീകരിക്കുക
ഡിപ്പന്‍ഡന്റിന്റെ കൊണ്ടു വരാന്‍ വേണ്ട വരുമാന പരിധി ഉയര്‍ത്തുക
വിവാഹം കഴിച്ചു കൊണ്ടു വരുന്നയാള്‍ക്ക് പി ആറിന് അപേക്ഷിക്കാനുള്ള സമയ പരിധി രണ്ടില്‍ നിന്നും അഞ്ചു വര്‍ഷമാക്കുക
മറ്റുള്ള ആശ്രിതര്‍ക്കും അഞ്ചു വര്‍ഷം പൂര്‍ത്തിയായാല്‍ മാത്രം പി ആര്‍ നല്‍കുക
അറുപത്തഞ്ചു വയസില്‍ താഴെയുള്ള ആശ്രിതര്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം ഉറപ്പു വരുത്തുക
ഫാമിലി വിസ നിരസിക്കപ്പെട്ടാല്‍ അപ്പീല്‍ നല്‍കാന്‍ ഇപ്പോഴുള്ള അവകാശം പുനപരിശോധിക്കുക
അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒന്നില്‍ കൂടുതല്‍ വിവാഹങ്ങള്‍ കഴിച്ച് കുടുംബത്തെ കൊണ്ടു വരുന്നത് നിയന്ത്രിക്കുക
വ്യാജ/നിര്‍ബന്ധിത വിവാഹങ്ങള്‍ തടയാന്‍ കൌണ്‍സിലുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല