സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് വാങ്ങുന്ന ഫ്രഷ് ചിക്കനില്‍ മാരകമായ വിഷാംശമുണ്ടെന്ന് പഠനം. ഇത്തരത്തില്‍ വിറ്റഴിക്കപ്പെടുന്ന 70 മുതല്‍ 72.9 ശതമാനം ചിക്കനുകളും ഇത്തരത്തില്‍ മനുഷ്യന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നതാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ക്യാംപിലോബാക്ടര്‍ എന്നൊരു വിഷാംശമാണ് ചിക്കനുകളില്‍ അടങ്ങിയിരിക്കുന്നത്. പ്രതിവര്‍ഷം 280,000 ആളുകള്‍ രോഗികളാകുന്നതിനും 100ലേറെ ആളുകള്‍ മരിക്കുന്നതിനും കാരണഹേതുവായിട്ടുള്ള വസ്തുവാണ് ക്യാംപിലോബാക്ടര്‍.
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന യൂറോപ്യന്‍ പഠനം സൂചിപ്പിക്കുന്നത് ഈ സൂപ്പര്‍ബഗുകള്‍ ആന്റിബയോട്ടിക് ഗുളികളെ തരണം ചെയ്യുന്നതാണെന്നാണ്. അതുകൊണ്ട് തന്നെ ചിക്കന്‍ കൈകാര്യം ചെയ്യുന്നവരും കഴിക്കുന്നവരുമായ ആളുകള്‍ രോഗികളായാല്‍ അവരെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ പാടുപെടുകയാണ്.
ഫുഡ് ആന്‍ഡ് സേഫ്റ്റി അസോസിയേഷന്‍ ഈ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. ഈ വര്‍ഷ അവസാനത്തോടെ വിഷാംശമുള്ള ഇറച്ചിയുടെ തോത് 10 ശതമാനമായി കുറയ്ക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. അതിന് വേണ്ട നടപടികള്‍ കൈക്കൊള്ളുകയാണ് അവരിപ്പോള്‍. കര്‍ഷകരെയും കടയുടമകളെയും ഇതിന്റെ ഭാഗമായി ബോധവത്കരണം നടത്താനും പൊതുജനാരോഗ്യം സംരക്ഷിക്കാനും പ്രത്യേക സംഘത്തെ തന്നെ എഫ്‌സിഎ ഒരുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല