1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2024

സ്വന്തം ലേഖകൻ: ദുബായിൽ ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരം ആണ് എത്തിയിരിക്കുന്നത്. കണ്ടന്‍റ് ക്രിയേഷനില്‍ ആണ് അവസരം. കൗതുകകരമായ ആശയങ്ങള്‍ നിങ്ങളുടെ കെെവശം ഉണ്ടെങ്കിൽ ജോലി ഉറപ്പ്. 2025 ലെ വണ്‍ ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റില്‍ വണ്‍ ബില്ല്യൻ പിച്ചസ് മത്സരത്തിന് തയ്യാറെടുക്കാം.

ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത് സംരംഭകത്വ ആശയങ്ങളുളള സ്റ്റാർട്അപ്പുകള്‍ക്കും വ്യക്തികള്‍ക്കും പിന്തുണയും ധനസഹായവും നൽകുന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ലോകമെമ്പാടുമുളള സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സേഴ്സിനെ പങ്കെടുപ്പിച്ചുകൊണ്ട് 2022 ലാണ് വണ്‍ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റ് ആദ്യമായി ദുബായില്‍ സംഘടിപ്പിച്ചത്. അന്ന് വലിയ വിജയമായിരുന്നു ഈ പരിപാടി.

ഈ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയാൽ വ്യവസായ പ്രമുഖരെ കാണാനും ആശയങ്ങൾ പങ്കുവെക്കാനും സന്ദർശകർക്ക് അവസരം ഉണ്ടായിരിക്കും. ഇത് തന്നെയാണ് വണ്‍ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റ് മുന്നോട്ടു വെക്കുന്ന ആശയം.

സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ തരംഗവും, മുന്നോട്ടുള്ള മാറ്റങ്ങളും മനസ്സിലാക്കി ആണ് ആശയങ്ങൾ അവതരിപ്പിക്കേണ്ടത്. ഒരോ ആളുകളും അവതരിപ്പിക്കുന്ന പുതിയ ആശങ്ങൾ വലിയ മാറ്റങ്ങൾ ആയിരിക്കും സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്നത്. ഡിജിറ്റല്‍മാർക്കറ്റിങിലുളള ഭാവിയിലെ അവസരങ്ങള്‍ ഉയർത്താൻ വേണ്ടി ഇതിലൂടെ സാധിക്കും. ലോകത്തെങ്ങുമുളള കണ്ടന്‍റ് ക്രിയേറ്റർമാർക്കും സ്റ്റാർട് അപ് സംരംഭകർക്കും മത്സരത്തിനായി അപേക്ഷിക്കാം.

ഈ രംഗത്തെ പുതുമുഖങ്ങളാണ് നിങ്ങൾ എങ്കിൽ പേടിക്കേണ്ട നിങ്ങൾക്ക് അവസം ഉണ്ട്. അപേക്ഷകന് 18 വയസ് പൂർത്തിയായിരിക്കണം. രജിസ്ട്രർ ചെയ്ത ബിസിനസ് ഉണ്ടായിരിക്കണം. ഓരോ സ്റ്റാർട്ടപ്പിനും ഒരു ബിസിനസ് ആശയം സമർപ്പിക്കാൻ കഴിയും.വിദഗ്ധരുമായി സംവദിക്കാനുളള അവസരൾ ഇവിടെ ഒരുക്കിയിട്ടുണ്ടാകും. നിക്ഷേപകർക്ക് മുന്നില്‍ സംരംഭകത്വആശയം വിശദമായി പ്രതിപാദിക്കുന്ന അവതരണമാണ് പിച്ച് ഡെക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.