പോപ്പ് ഗായകന്‍ മൈക്കല്‍ ജാക്സണ്‍ ഉപയോഗിച്ച വസ്തുക്കള്‍ ലേലം ചെയ്തു. മൈക്കള്‍ ജാക്സണ്‍ അവസാനകാലത്ത് ഉപയോഗിച്ച വസ്തുക്കള്‍ പത്ത് ലക്ഷം ഡോളറിനാണ് ലേലം പോയത്.
ജൂലിയന്‍ ഓക്ഷന്‍ എന്ന കമ്പനിയുടെ നേതൃത്വത്തിലായിരുന്നു ലേലം നടന്നത്. ജാക്സണിന്റെ മക്കളുടെ സന്ദേശമുള്ള ബോര്‍ഡിന് 5000 ഡോളര്‍ ലഭിച്ചു. ജാക്സന്റെ കൈപ്പട പതിഞ്ഞ ഒരു കണ്ണാടിക്ക് 18,750 ഡോളറാണ് ലഭിച്ചത്.
ജാക്സണ്‍ അവസാനകാലത്ത് ഉപയോഗിച്ചിരുന്ന കിടക്കയ്ക്ക് കീഴെ വിരിച്ചിരുന്ന കമ്പളം 15,360 ഡോളറിനാണ് ലേലത്തില്‍ പോയത്. മൂന്നു മക്കളോടൊപ്പം, മരണത്തിന് മുമ്പ് ജാക്സണ്‍ താമസിച്ചിരുന്ന വീട്ടിലെ വസ്തുക്കളാണ് ലേലത്തില്‍ വച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല